ചാറ്റ്ജിപിടി ഉപയോഗിച്ച് ഹോംവര്‍ക്ക് ചെയ്തു; വിദ്യാര്‍ത്ഥി പിടിക്കപ്പെട്ടത് ഈ ഒരൊറ്റ ലൈനില്‍

Representational Image

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ചാറ്റ് ജിപിടിയുമാണ് ഇപ്പോള്‍ ടെക് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. നാം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ടെക്‌സ്റ്റ് രൂപത്തില്‍ ഉത്തരം നല്‍കാനും കവിതയും കഥയും ഉപന്യാസവുമെല്ലാം എഴുതാനും ചാറ്റ് ജിപിടിക്ക് സാധിക്കും. ടീച്ചര്‍ സ്‌കൂളില്‍നിന്ന് തരുന്ന ഹോംവര്‍ക്കിനുളള ഉത്തരവും ചാറ്റ് ജിപിടി തരും. എന്നാല്‍ ചാറ്റ് ജിപിടി തരുന്ന ഉത്തരങ്ങളും വിവരങ്ങളുമെല്ലാം എപ്പോഴും ശരിയായിരിക്കണമെന്നില്ല. ഇപ്പോഴിതാ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഹോംവര്‍ക്ക് ചെയ്ത് പണി കിട്ടിയ വിദ്യാര്‍ത്ഥിയുടെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റോഷന്‍ പട്ടേല്‍ എന്നയാളാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചാറ്റ്ജിപിടി പണികൊടുത്ത വിദ്യാര്‍ത്ഥിയുടെ കഥ പങ്കുവെച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റോഷന്റെ ഏഴാം ക്ലാസുകാരനായ കസിന്‍ ഇംഗ്ലീഷ് ടീച്ചര്‍ നല്‍കിയ ഹോംവര്‍ക്ക് ചാറ്റ് ജിപിടിയുടെ സഹായത്താലാണ് ചെയ്തു തീര്‍ത്തത്. കുട്ടി ചാറ്റ്ജിപിടി ഉപയോഗിച്ചെന്ന് കണ്ടെത്താന്‍ ടീച്ചറെ സഹായിച്ചത് അവന്‍ തന്നെ പേപ്പറിലെഴുതിയ വാചകമായിരുന്നു. ചാറ്റ് ജിപിടി നല്‍കിയ ഉത്തരം അതേപടി എഴുതിയതാണ് വിദ്യാര്‍ത്ഥിക്ക് വിനയായത്. ഒരു എ ഐ ഭാഷാമോഡല്‍ എന്ന നിലയില്‍ എനിക്ക് വ്യക്തിപരമായ പ്രതീക്ഷകളോ അഭിപ്രായങ്ങളോ ഇല്ല  ('As and AI language model, i dont have personal expectations and opinions ' ) എന്നായിരുന്നു വിദ്യാര്‍ത്ഥി പേപ്പറില്‍ പകര്‍ത്തിയെഴുതിയത്. 

പേപ്പറില്‍ 'Poignant' എന്ന പദവും ടീച്ചര്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. തീവ്രമായ എന്നര്‍ത്ഥം വരുന്ന ഈ വാക്ക് ഒരു ഏഴാംക്ലാസുകാരന്‍ എഴുതിയതിലുളള ആശ്ചര്യമാവാം ആ വാക്ക് മാർക്ക് ചെയ്യാന്‍ കാരണം.  ജൂണ്‍ ഒന്നിന് പങ്കുവയ്ക്കപ്പെട്ട ട്വീറ്റ് ഇതിനോടകം 12 ദശലക്ഷത്തോളം ആളുകള്‍ കണ്ടിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് ട്വീറ്റിന് ലഭിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 45 minutes ago
National

'ഗോവയിലെ കോള്‍വ ബീച്ചില്‍ നിന്നും'; രാഹുല്‍ ഗാന്ധിയുടെ എഐ ചിത്രവും വൈറല്‍

More
More
National Desk 22 hours ago
National

മണിപ്പൂരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

വെറുപ്പിന്റെ രാഷ്ട്രീയത്തെ അനുകമ്പയുടെ രാഷ്ട്രീയം തോല്‍പ്പിക്കുമെന്ന് ഉറപ്പാക്കും; ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബിജെപിയ്ക്ക് മിയ മുസ്ലീങ്ങളുടെ വോട്ട് വേണ്ട- അസം മുഖ്യമന്ത്രി

More
More
National Desk 1 day ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More