കോഴിക്കോട് പെരുവയലിൽ എൻഐഎ റെയ്ഡ്

കോഴിക്കോട് പെരുവയലിൽ എൻഐഎ റെയ്ഡ്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസുമായി ബന്ധപെട്ട റെയ്ഡാണെന്നാണ് സൂചന. എൻഐഎ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.  പെരുവയൽ പെരിങ്ങാട്ടെ വാടക വീട്ടിലാണ് പരിശോധന നടത്തിയത്. വയനാട്, പാലക്കാട് സ്വദേശികൾ ഈ വീട്ടിൽ താമസിച്ചിരുന്നു. ഇവരുടെ നീക്കത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് എൻഐഎ പരിശോധന നടത്തിയത്.  ഇവർ ഈ മേഖലയിൽ ചില യോ​ഗങ്ങൾ നടത്തിയതായും യുവാക്കളെ സംഘടിപ്പിച്ചതായും എൻഐഎക്ക് വിവരം ലഭിച്ചിരുന്നു. വയനാട്ടിലെ ചില മാവോയിസ്റ്റുകളുമായി താമസക്കാർക്ക് ബന്ധമുണ്ടെന്നാണ് എൻഐഎയുടെ സംശയം.

പന്തീരാങ്കാവ് കേസുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് റെയ്ഡ്. പന്തീരാങ്കാവ് കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചന പ്രകാരമാണ് റെയ്ഡ്. റെയ്ഡിൽ ചില പ്രസീദ്ധീകരണങ്ങളും, സിമ്മുകളും കണ്ടെടുത്തായി സൂചനയുണ്ട്.  കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ മലപ്പുറം പാണ്ടിക്കാട്ടെ വീടിന് സമീപത്തും എൻഐഎ റെയ്ഡ് നടത്തി. രണ്ട് ഇടങ്ങളിലും ഒരേ സമയമാണ് റെയ്ഡ് നടത്തിയത്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More