ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നിനെ അഭിമുഖീകരിക്കുകയാണെന്നും താന്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് ഇടവേളയെടുക്കുകയാണെന്നും കഴിഞ്ഞ ദിവസം നടി കാജോള്‍ പ്രഖ്യാപിച്ചിരുന്നു. ഒരിടവേള അനിവാര്യമാണ് എന്ന പുതിയ പോസ്റ്റ് ഒഴികെ മറ്റെല്ലാ പോസ്റ്റുകളും സാമൂഹ്യമാധ്യമങ്ങളിലെ പേജുകളില്‍നിന്ന് അപ്രത്യക്ഷമായി. ഇതോടെ നടിയെ പിന്തുണച്ച് ആരാധകരടക്കം നിരവധിപേരാണ് രംഗത്തെത്തിയത്. എല്ലാം ശരിയാകുമെന്നും പ്രശ്‌നങ്ങള്‍ ഇല്ലാതാവാന്‍ തങ്ങളും പ്രാര്‍ത്ഥിക്കാമെന്നുമെല്ലാം കമന്റുകള്‍ വന്നു. 

മണിക്കൂറുകള്‍ക്കുശേഷം സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ അവതരിപ്പിക്കുന്ന 'ദി ട്രയല്‍' എന്ന വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമായാണ് നടി പോസ്റ്റുകള്‍ ആര്‍ക്കൈവ് ചെയ്തത്. ഡിലീറ്റ് ചെയ്‌തെന്ന് കരുതിയ പോസ്റ്റുകളെല്ലാം ഇപ്പോള്‍ നടിയുടെ പേജുകളില്‍ കാണാം. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ വക്കീല്‍ കുപ്പായം അണിയേണ്ടിവരുന്ന വീട്ടമ്മയുടെ കഥയാണ് സീരിസ് പറയുന്നത്. ജൂണ്‍ 12-ന് സീരീസിന്റെ ട്രെയിലര്‍ റിലീസാവും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സീരീസിന്‌റെ പ്രമോഷനുവേണ്ടി ആരാധകരുടെ വികാരത്തെ ഉപയോഗിച്ച നടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇനി നിങ്ങളെ ആരാണ് വിശ്വസിക്കുകയെന്നും ഒരു സീരീസിന്റെ പ്രമോഷനുവേണ്ടി ഇത്രയും തരം താഴരുതായിരുന്നെന്നുമുള്‍പ്പെടെയുളള കമന്റുകളാണ് നടിയുടെ പോസ്റ്റിനുതാഴെ വരുന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 4 days ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 1 week ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More