മാരുതി സുസുകിയുടെ ആഭ്യന്തര വിൽപ്പന ചരിത്രത്തിലാദ്യമായി പൂജ്യത്തില്‍

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി പ്രതിമാസ വിൽപ്പന പൂജ്യമായി. എല്ലാ വാഹന നിർമാതാക്കളുടേയും അവസ്ഥ ഇതുതന്നെയാണ്. എല്ലാ പ്ലാന്റുകളും നിര്‍മ്മാണ യൂണിറ്റുകളും കഴിഞ്ഞ മാസം പൂര്‍ണ്ണമായും അടഞ്ഞു കിടന്നതിനാല്‍ ഉൽ‌പാദന കണക്കുകളും പൂജ്യം തന്നെയായിരിക്കും. എന്നിരുന്നാലും, ഗുജറാത്തിൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കാൻ മാരുതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന്, മുണ്ട്ര തുറമുഖത്ത് നിന്ന് 632 വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു.

ഒരൊറ്റ ഷിഫ്റ്റെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി തേടിയ സുസുക്കിയുടെ ഹരിയാനയിലെ മനേസർ പ്ലാന്റിൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ഏപ്രിൽ 20 മുതൽ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, അവർ ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. 4,696 ആളുകളുമായും 50 വാഹനങ്ങളുമായും മാത്രം പ്രവർത്തിക്കാൻ മനേസർ പ്ലാന്റിനെ അനുവദിക്കും.

രാജ്യവ്യാപകമായി ജനതാ കർഫ്യൂ നടപ്പാക്കിയ മാർച്ച് 22 മുതൽ കമ്പനി വിൽപ്പനയും ഉൽപാദനവും നിർത്തിവച്ചിരുന്നു. 2019 മാർച്ചിൽ വിറ്റ 158,076 യൂണിറ്റുകളെ അപേക്ഷിച്ച് 2020 മാർച്ചിൽ 83,792 യൂണിറ്റ് വിറ്റഴിച്ച മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ 47 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 

Contact the author

News Desk

Recent Posts

Web Desk 6 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 8 months ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 1 year ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More