കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്ത് ഒന്നേമുക്കാല്‍ ലക്ഷം പുതിയ രോഗികള്‍

കഴിഞ്ഞ 44 മണിക്കൂറിനുള്ളില്‍ മരിച്ചത് 11,347 പേര്‍ 

കൊവിഡ് -19 മൂലം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 11,347 പേരാണ്. ഇത് തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സ്ഥിരത നിലനിര്‍ത്തുന്നതായിക്കാണാം. ബുധനാഴ്ചവരേയുള്ള 48 മണിക്കൂറിലെ മരണനിരക്ക് 10,267 ആയിരുന്നു. ഇത് കഴിഞ്ഞ കുറച്ചു ദിവസങ്ങളെ അപേക്ഷിച്ച് വളരെ കൂടിയ നിലയാണ്. എന്നാല്‍ പിന്നീടിള്ള ദിവസങ്ങളില്‍ ക്രമാനുഗതമായ ഉയര്‍ച്ചയാണ്‌ മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്.  നിലവില്‍ ലോകത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 2,39,586 ആയി. 51,351 പേര്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

രോഗികളുടെ വര്‍ദ്ധനവ് 24 മണിക്കൂറിനകം 82,679

കഴിഞ്ഞ 48 മണിക്കൂറിനകം ലോകത്താകെ ഒന്നേമുക്കാല്‍ ലക്ഷത്തി എണ്‍പതിനായിരത്തോളം (1,79,777) പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് തൊട്ടുമുന്‍പുള്ള 48 മണിക്കൂറിലെ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 30,000 ത്തോളം കൂടുതലാണ്.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് രോഗികളുടെ എണ്ണം 34,00,607 ആയി. ഇതില്‍ തന്നെ രോഗമുക്തി നേടിയ 10,81,588 പേരെ കഴിച്ചാല്‍ ബാക്കിയുള്ള 23,19,019 പേര്‍ ചികിത്സയിലാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More