ഡല്‍ഹി: ഇനിമുതല്‍ ഇ- മെയില്‍ അയക്കാന്‍ എ ഐ സഹായിക്കും. ഹെല്‍പ്പ് മീ റൈറ്റ് എന്ന പുതിയ ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണുകളിലും ഐപാഡുകളിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഈ സംവിധാനം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ അപ്ഡേഷന് ലഭ്യമായി തുടങ്ങുമ്പോള്‍ ഉപയോക്താക്കൾ ഗൂഗിള്‍ ഡോക്സിൽ ഒരു ഐക്കൺ കാണാന്‍ സാധിക്കും. ഇതില്‍ ഹെൽപ്പ് മി റൈറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ അയക്കാന്‍ ഉദ്ദേശിക്കുന്ന ഇ മെയിലിന്റെ ഉള്ളടക്കം എഴുതുക. തുടര്‍ന്ന് എ ഐയുടെ സഹായത്തോടെ മികച്ച ഒരു മെയില്‍ എഴുതാന്‍ നിങ്ങള്‍ക്ക് സാധിക്കും.
അടുത്തിടെ ഇ മെയിലിന്റെ മൊബൈല്‍ ആപ്പില്‍ എ ഐ ഫീച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചര്‍ അനുസരിച്ച് മെയിലില്‍ ഉപഭോക്താവ് ഒരു കാര്യം തിരയുമ്പോള്‍ ടോപ്പ് റിസല്‍ട്ട് പ്രദര്‍ശിപ്പിക്കപ്പെടും. മെഷീന് ലേണിങ് മോഡലുകള്‍ ഉപയോഗിച്ചാണ് ഈ ടോപ്പ് റിസല്‍ട്ട് തയ്യാറാക്കുക. ഉപയോക്താക്കള്‍ എന്താണ് തിരയുന്നതെന്ന് അനുസരിച്ചാണ് ടോപ്പ് റിസള്‍ട്ട് ലഭ്യമാവുക. മെയിലുകളും അതിൽ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലുകളും ഇത്തരത്തിൽ എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഫീച്ചറിലൂടെ സാധിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പ്രതിമാസം ഒരു ബില്യൺ (100 കോടി) വിസിറ്റേഴ്സ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഓപൺഎഐ (OpenAI)-യുടെ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. പുറത്തിറങ്ങി കേവലം എട്ടു മാസം പിന്നിടുമ്പോഴാണ് ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച സൈറ്റുകളില്‍ ഒന്നെന്ന ഖ്യാതിയിലേക്ക് ചാറ്റ് ജിപിടി ഉയരുന്നത്. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‍ ഓപൺഎഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനം വളർച്ച നേടി. യു.എസ് ആസ്ഥാനമായ വെസ ഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്.