സ്റ്റെം സെല്‍ ചികിത്സ: നിര്‍ണായക നേട്ടവുമായി യുഎഇ

കൊവിഡ് 19 ചികില്‍സയില്‍ സുപ്രധാന നേട്ടവുമായി യുഎഇ. അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകര്‍ സ്റ്റെം സെല്‍ ചികിത്സ (മൂലകോശ ചികിത്സ) വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് ഗവേഷകരോട് നന്ദി പറഞ്ഞുകൊണ്ട് ഭാരനാധികള്‍തന്നെ രംഗത്തുവന്നു. യുഎഇയിലെ ജനങ്ങളുടെ പേരില്‍ ഗവേഷകരോടു നന്ദി പറയുന്നുവെന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. കൊറോണ രോഗബാധിതരുടെ രക്തത്തില്‍ നിന്ന്‌ മൂല കോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്.

യുഎഇയില്‍ 73 രോഗികള്‍ക്കു മൂലകോശ ചികിത്സ വിജയകരമായി നടത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ ചികിത്സയിലൂടെ രോഗിയുടെ ശ്വാസകോശ സെല്ലുകള്‍ പുനരുജ്ജീവിപ്പിച്ച്, പ്രതിരോധ പ്രതികരണം ക്രമീകരിക്കുകയാണ് ചെയ്യുന്നത്. സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് നൂതനവും വാഗ്ദാനപ്രദവുമായ ചികിത്സ വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കി. 

Contact the author

News Desk

Recent Posts

Web Desk 1 month ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 4 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 4 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 8 months ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More
Web Desk 8 months ago
Health

ആപ്പിള്‍ കഴിച്ചാല്‍ അമിതവണ്ണം കുറയും

More
More
Web Desk 8 months ago
Health

അമിതവണ്ണം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More