ബ്രിട്ടനില മരണനിരക്ക് - 1,413
ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് -19 മൂലമുള്ള മരണനിരക്കില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,413 പേരാണ് മരണപ്പെട്ടത്. ഇത് കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്കിനെക്കാള്‍ കുറവാണ്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 27,510 ആയി. ഇടയ്ക്കൊന്ന് കുതിച്ചുയര്‍ന്ന മരണനിരക്ക് വീണ്ടും ചെറിയ തോതില്‍ താഴ്ന്നെങ്കിലും ബ്രിട്ടന് മരണ-രോഗീ നിരക്ക് ഫലപ്രദമായ രീതിയില്‍ കുറയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
രോഗീവര്‍ദ്ധനാ നിരക്കില്‍ വര്‍ദ്ധനവ്
ബ്രിട്ടനില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12,233 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗീ വര്ദ്ധനാനിരക്കില്‍ 4000 ത്തോളം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും 4000 ത്തിനു തൊട്ടു മുകളിലായിരൂന്നു രോഗീ വര്ദ്ധനാ നിരക്ക്. ബ്രിട്ടനില്‍ ഇതിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,77,454 ആയി.