ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും വിലക്കേര്‍പ്പെടുത്തിയതും ഗൗരി ലങ്കേഷിനെ കൊന്നതും കേരളാ സര്‍ക്കാരാണോ?- എം ബി രാജേഷ്‌

കേരളത്തില്‍ മാധ്യമവേട്ടയാണ് നടക്കുന്നതെന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കറുടെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്. താഴെ പറയുന്ന കാര്യങ്ങള്‍ എവിടെ സംഭവിച്ചതാണ് എന്ന ചോദ്യത്തോടെയാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്. പത്രാധിപരായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത് കേരളത്തിലായിരുന്നോ എന്നും എന്‍ഡിടിവി, ഏഷ്യാനെറ്റ്, മീഡിയാവണ്‍ എന്നീ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും സിദ്ദിഖ് കാപ്പനെ ജയിലിലടച്ചതും കേരളാ സര്‍ക്കാരായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. പ്രകാശ് ജാവദേക്കറും കൂട്ടരും ഇന്ത്യയില്‍ മുഴുവന്‍ മാധ്യമസംരക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ പട്ടികയാണ് മുകളില്‍ കണ്ടതെന്നും ഇതുപോലെ ഏതെങ്കിലും ഒരു സംഭവം കേരളത്തിലുണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. 

എം ബി രാജേഷിന്റെ കുറിപ്പ്

ഇന്ന് പ്രകാശ് ജാവദേക്കറുടെ വകയാണ്. കേരളത്തിൽ മാധ്യമവേട്ടയെന്നാണ് ജാവദേക്കറുടെ കണ്ടുപിടുത്തം. 

താഴെ പറയുന്ന കാര്യങ്ങൾ  നടന്നത് എവിടെയാണ് ?

1. പത്രാധിപരായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത് കേരളത്തിലായിരുന്നോ?

2. ആൾട്  ന്യൂസിന്റെ സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ആഴ്ചകളോളം ജയിലിലിട്ട് പീഡിപ്പിച്ചതും ജയിലുകളിൽ നിന്ന് ജയിലുകളിലേക്ക് കൊണ്ടുപോയതും കേരളത്തിലായിരുന്നോ?

3. രാജ്‌ദീപ്  സർദേശായിയും വിനോദ് കെ ജോസുമടക്കമുള്ള വിഖ്യാതരായ  പത്രാധിപന്മാർക്കും അനേകം മാധ്യമ പ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് കേരള സർക്കാരായിരുന്നോ ?  യു പിയിലെ ഹാത്രസ്സിൽ കൂട്ട ബലാൽസംഗവും തുടർന്നുണ്ടായ മരണവും റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തിലധികം ജയിലിലിട്ടത് കേരള സർക്കാരാണോ?

4. കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള കോവിഡ്  റിപ്പോർട്ട്, പെഗാസസ് റിപ്പോർട്ട്, സ്റ്റാൻ സ്വാമിയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് എന്നിവയുടെ പേരിൽ ഔട്ട്ലുക്ക് എഡിറ്റർ റുബേൻ  ബാനർജിയെയും സർക്കാരിനെ  വിമർശിച്ചതിന്റെ തന്നെ  പേരിൽ ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്റർ ബോബി ഘോഷിനെയും പുറത്താക്കാൻ കാരണം കേരളത്തിലെ എൽ ഡി എഫ് സർക്കാരായിരുന്നോ?

5. കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റെ  പേരിൽ എ ബി പി ന്യൂസ് വാർത്താ അവതാരകരായ  പ്രസൂൻ  ബാജ്‌പൈയെയും അഭിസാർ  ശർമയേയും പിരിച്ചുവിടാൻ കാരണം കേരള സർക്കാരായിരുന്നോ ?

6. എ ബി പി ന്യൂസിൽ അവതരിപ്പിക്കാൻ കഴിയാതിരുന്ന തന്റെ പരിപാടി യൂട്യൂബിൽ അവതരിപ്പിക്കാൻ ശ്രമിച്ചതിന് അഭിസാർ ശർമയെ തീവ്ര ഹിന്ദുത്വ സംഘങ്ങൾ സോഷ്യൽ മീഡിയയിൽ ആക്രമിച്ചത്  എവിടെയായിരുന്നു?

7. ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ, 74  കാരനായ പ്രബീർ പുർകായസ്ഥയുടെ വീട്ടിൽ അദ്ദേഹത്തെയും ഭാര്യയേയും തടഞ്ഞുവെച്ച്  114  മണിക്കൂർ ഇൻകം ടാക്സ് റെയ്‌ഡ്‌  നടത്തിയത് കേരള സർക്കാരായിരുന്നോ?

8. വിഖ്യാത വനിതാ  മാധ്യമ പ്രവർത്തകരായ ബർഖ ദത്ത്, റാണ അയൂബ്, ഫയെ ഡിസൂസ എന്നിവരെ  തൂക്കിലേറ്റണമെന്ന ആഹ്വാനത്തെ പിന്തുണച്ച് രംഗത്തുവന്ന പ്രൗഡ് ഹിന്ദു, സ്വയം സേവക് എന്നീ ട്വിറ്റർ  ഹാൻഡിലുകൾ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റേതാണോ ?

9. മാധ്യമപ്രവർത്തകരെ Prestitutes എന്നുവിളിച്ച്  ആക്ഷേപിച്ച കേന്ദ്ര മന്ത്രി ബിജെപിക്കാരനല്ലേ?

10.  Prestitutes എന്ന വിശേഷണം ഇപ്പോഴും തങ്ങൾക്കിഷ്ടമില്ലാത്ത മാധ്യമപ്രവർത്തകർക്കെതിരെ  സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് പ്രകാശ് ജാവദേക്കറുടെ പാർട്ടിക്കാരല്ലേ?

11. കേന്ദ്ര ബി ജെ പി ഭരണത്തിൽ രാജ്യത്ത് 12  മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിൽ  കേരള സർക്കാർ ഉത്തരവാദിയാണോ?

12. എൻ ഡി ടി വി, ഏഷ്യാനെറ്റ്, മീഡിയ വൺ എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതും സംപ്രേഷണം തടഞ്ഞതും കേരള സർക്കാരായിരുന്നോ ?

13. മോദിയുടെ അമേരിക്ക സന്ദർശനത്തിനിടയിൽ വാഷിംഗ്‌ടൺ പോസ്റ്റ് "Press Freedom in India under attack" എന്ന തലക്കെട്ടിൽ വാർത്ത കൊടുത്തതിന് ഉത്തരവാദി കേരള സർക്കാരാണോ? 

 പ്രകാശ്  ജാവദേക്കറും കൂട്ടരും ഇന്ത്യയിൽ മുഴുവൻ മാധ്യമസംരക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ പട്ടികയാണ് മുകളിൽ കണ്ടത്. ഇതുപോലെ ഏതെങ്കിലുമൊരു സംഭവം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? എന്നിട്ടാണ് കേരളത്തിൽ മാധ്യമവേട്ടയെന്ന്  പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 3 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 day ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 2 days ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More