ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പ്രതിഷേധത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിന് ഉത്തേജക വിരുദ്ധ ഏജന്‍സി (നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി) യുടെ നോട്ടീസ്. ഉത്തേജക വിരുദ്ധ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിനേഷ് ഫോഗട്ടിന് ഏജന്‍സി നോട്ടീസയച്ചിരിക്കുന്നത്. രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. 

ജൂണ്‍ 27-ന് രാത്രി പത്തുമണിക്ക് ഹരിയാനയിലെ സോണിപത്തില്‍ പരിശോധനയ്ക്കായി എത്താമെന്ന് വിനേഷ് അറിയിച്ചിരുന്നെന്നും ഉദ്യോഗസ്ഥരെത്തിയപ്പോള്‍ താരം അവിടെയുണ്ടായിരുന്നില്ലെന്നും നോട്ടീസില്‍ പറയുന്നു. വ്യാഴാഴ്ച്ച ബുഡാപെസ്റ്റ് 2023-ലെ ഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് വിനേഷിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ചതിനുപിന്നാലെ അയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സമരം ചെയ്തിരുന്നു. ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ താരങ്ങളാണ് സമരത്തിന് മുന്‍നിരയില്‍ നിന്നത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 23 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 3 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More