കൊച്ചി: പ്രഖ്യാപിച്ച സമയം മുതല്‍ പേരുകൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് ഭഗവാന് ദാസന്റെ രാമരാജ്യം. റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങളും ട്രെയിലറുമെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് ചിത്രം തിയറ്ററുകളിലെത്തി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'ഹനുമാന് സീറ്റില്ല, നിങ്ങള്‍ തന്നെ വരണം'- എന്നാണ് പോസ്റ്ററിലെ പരസ്യ വാചകം. പോസ്റ്ററിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
എവിടെയോ ആരെയോ കുത്തിയതിനുപോലെ തോന്നുന്നുവെന്നും പരസ്യവാചകം കൊളളാമെന്നുമൊക്കെയാണ് കമന്റുകള്‍. പ്രഭാസ് ചിത്രം ആദിപുരുഷ് തിയറ്ററുകളിലെത്തിയപ്പോള്‍ ഹനുമാനുവേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് സംവിധായകന് ഓം റാവത്ത് പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ തിയറ്ററുകളിലെല്ലാം സീറ്റൊഴിച്ചിട്ടതും ഹനുമാന്റെ വിഗ്രഹംകൊണ്ടുവച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് പിന്നീട് ലഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍പ്പെടുന്ന ഭഗവാന് ദാസന്റെ രാമരാജ്യം ജാതി-മത വേര്‍തിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരല്‍ചൂണ്ടുന്ന ചിത്രമാണ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ടിജി രവി, അക്ഷയ് രാധാകൃഷ്ണന്, നന്ദനാ രാജന്, ഇര്‍ഷാദ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.