കേരളത്തില്‍ ലോക്ക്ഡൗണ്‍ 3.0; ഇളവുകള്‍ ഇങ്ങനെ

മൂന്നാംഘട്ട ലോക്ക്ഡൗണില്‍ റെ‍ഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. കണ്ണൂര്‍ കോട്ടയം ഒഴിക‍യുള്ള ജില്ലകള്‍ക്ക് അനുവദിച്ച ഇളവുകളാണ് പ്രാബല്യത്തില്‍ വരുന്നത്. ഗ്രീന്‍ സോണിലടക്കം പൊതുഗതാഗതം അനുവദിക്കില്ല. ഗ്രീന്‍, ഓറഞ്ച് ജില്ലകളില്‍ ടാക്‌സി, കാബ് സര്‍വീസ് നടത്താം. ഡ്രൈവര്‍ക്ക് പുറമേ രണ്ട് യാത്രക്കാരെ മാത്രമേ കയറ്റാവൂ. ഓട്ടോറിക്ഷ സര്‍വീസ് പാടില്ല. ഇരുചക്ര വാഹനങ്ങളില്‍ അടിയന്തര വേളയില്‍ മാത്രമെ പിന്‍സീറ്റ് യാത്ര പാടുള്ളൂ. അന്തര്‍ ജില്ലാ യാത്രകള്‍ ഉപാധികളോടെ അനുവദിക്കും.

അതേസമയം, രാത്രിയാത്രയ്ക്ക് സംസ്ഥാനത്ത് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ചരക്കു വാഹനങ്ങളുടെ നീക്കം മൂന്നു സോണിലും സുഗമമായി നടക്കുകയും ചെയ്യും. ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം. ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. റെഡ് സോണില്‍ ഒഴികെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാം.

സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമ തിയറ്ററുകള്‍, ഷോപ്പിംഗ് മാള്‍, പാര്‍ക്ക്, ജിംനേഷ്യം, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മദ്യവില്‍പനശാലകള്‍ എന്നിവ അടഞ്ഞു കിടക്കും.

റെഡ് സോണില്‍ ഒഴികെ ബാങ്കുകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാകും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ ബാങ്കുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. റെഡ് സോണിലും ഹോട് സ്പോട്ടിലും ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരമായിരുക്കും ബാങ്കുകള്‍ തുറക്കുക. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 20 hours ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 21 hours ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More
Web Desk 1 day ago
Keralam

ആര് പിണങ്ങി, എന്ത് പിണക്കം?; തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

സതീശനുമായി ഒരു തര്‍ക്കവുമില്ല, പുതുപ്പളളിയില്‍ എനിക്ക് ക്രെഡിറ്റ് വേണ്ട- കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ഷാജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്ത്രീകളെ സാധനങ്ങളായി മാത്രമാണ് കാണുന്നത്- മന്ത്രി ആര്‍ ബിന്ദു

More
More