കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചിലവ് കോണ്‍ഗ്രസ് വഹിക്കും

നിര്‍ധനരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ ടിക്കറ്റിന്റെ ചിലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി. സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ  ട്രെയിന്‍ യാത്രാച്ചെലവ് അതത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ വഹിക്കണമെന്ന് അവര്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തൊഴിലാളികളില്‍ നിന്നും ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കാനുള്ള റെയില്‍വേ തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് സോണിയ വിമര്‍ശിച്ചത്. 

'യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗുജറാത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോൾ 100 കോടിയാണു ചെലവഴിച്ചത്. പിഎം കെയേഴ്സ് ഫണ്ടിലേക്കു റെയിൽവെ 151 കോടി നൽകി. എന്നാൽ അതിഥി തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രം തയാറല്ല' - സോണിയ ഗാന്ധി കുറ്റപ്പെടുത്തി.തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം, യാത്ര സൗജന്യമാക്കിയാല്‍ എല്ലാവരും നാടുകളിലേക്ക് മടങ്ങുമെന്നും അത്യാവശ്യക്കാര്‍ക്ക് മാത്രം മടങ്ങാനാണ് നിരക്ക് ഈടാക്കുന്നതെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.

Contact the author

News Desk

Recent Posts

National Desk 6 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 7 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 9 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 9 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 12 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More