നാം ജീവിക്കുന്നത് ഇഡി ഭരിക്കുന്ന രാജ്യത്ത്, സിനിമയെടുക്കുമ്പോള്‍ അവരെ ഭയക്കേണ്ട സ്ഥിതി- സംവിധായകന്‍ ടി വി ചന്ദ്രന്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍. നേരത്തെ ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിമുകള്‍ നിര്‍മ്മിക്കാനാവുമായിരുന്നെന്നും ഇപ്പോള്‍ സിനിമയെടുക്കാന്‍ ഇഡിയെ ഭയപ്പെടേണ്ട സ്ഥിതിയാണുളളതെന്നും ടി വി ചന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം കൈരളി തിയറ്ററില്‍ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയ സംവിധായകനാണ് ടി വി ചന്ദ്രന്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്താണ് നാമുളളത്. അവരെ ഭയന്ന് ജീവിക്കേണ്ട സ്ഥിതിയാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ച് രാകേഷ് ശര്‍മ്മയ്ക്ക് ഡോക്യുമെന്ററി നിര്‍മ്മിക്കാനായത് അന്ന് ഇഡി ഭരണം ഇല്ലാത്തതുകൊണ്ടാണ്. എന്നാല്‍ ഇന്ന് സിനിമ നിര്‍മ്മിക്കുന്നവര്‍ ഇഡിയെ ഭയക്കണം'- ടി വി ചന്ദ്രന്‍ പറഞ്ഞു. പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More