കേരളത്തിൽ മൂന്നാമത്തെ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ മൂന്നാമത് ഒരാൾക്കുക്കൂടി കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്‌. കാസർ​ഗോഡ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഈ വിദ്യാര്‍ത്ഥി. ഇവിടെ മറ്റൊരാള്‍ക്കൂടി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടെന്ന് ആരോ​ഗ്യമന്ത്രി കെ.കെ. ഷൈലജ നിയമസഭയെ അറിയിച്ചു. കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള ആശങ്ക സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനില്‍, നിയമസഭാ ചട്ടം 300 അനുസരിച്ച്  പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു  മന്ത്രി. നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 2 പേരുടെ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിൽ നിന്നെത്തിയ ആലപ്പുഴയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയിലാണ് വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വിദ്യാര്‍ത്ഥി ആശുപത്രിയിൽ ചികിത്സയിലാണെന്നും, നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.  ജനുവരി 24-ന് ചൈനയിൽ നിന്നു തിരിച്ചെത്തിയ വുഹാൻ സർവകലാശാലയിലെ വിദ്യാർഥികളിലാണ്  വൈറസിന്‍റെ സാന്നിദ്ധ്യം  കണ്ടെത്തിയത്. കൃത്യമായ പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ടെന്നും മൂന്നു പേരുടേയും  സ്ഥിതി തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More