ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രയാന്‍ 3 നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നടന് പ്രകാശ് രാജ്. ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷമാണിതെന്ന് പ്രകാശ് രാജ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യരാശിക്കും അഭിമാന നിമിഷം. ഐഎസ്ആര്‍ഒയ്ക്കും വിക്രം ലാന്‍ഡറിനും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സംഭാവന ചെയ്ത ഓരോരുത്തര്‍ക്കും നന്ദി. പ്രപഞ്ചത്തിന്റെ നിഗൂഢത അറിയാനും ആഘോഷിക്കാനും നമ്മെ നയിക്കട്ടെ'-എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.
നേരത്തെ വിക്രം ലാന്‍ഡറില്‍നിന്ന് അയച്ച ചന്ദ്രനില്നിന്നുളള ആദ്യചിത്രമെന്ന തലക്കെട്ടോടെ പ്രകാശ് രാജ് ട്വീറ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. ചന്ദ്രനില്‍നിന്ന് ചായ അടിക്കുന്ന ഒരാളുടെ കാര്‍ട്ടൂണ്‍ ചിത്രമായിരുന്നു പ്രകാശ് രാജ് പങ്കുവെച്ചത്. ഇതിനെതിരെ ചില ഹിന്ദുത്വ സംഘടനകള്‍ നല്കിയ പരാതിയില്‍ കര്‍ണാടകയിലെ ബനഹട്ടി പൊലീസ് സ്റ്റേഷന് നടനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ചന്ദ്രനിലെത്തിയാലും ചായക്കട നടത്തുന്ന ഒരു മലയാളിയെ കാണാനാവും എന്ന തമാശയാണ് താന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി പ്രകാശ് രാജ് തന്നെ രംഗത്തെത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ വൈകുന്നേരം 5.45-നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ദക്ഷിണ ധ്രുവത്തിലാണ് പേടകം ഇറങ്ങിയത്. റോവര്‍ ഇനി ചന്ദ്രോപരിതലത്തില്‍ യാത്ര ചെയ്യും. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, സോവിയറ്റ് യൂണിയന്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിനുമുന്‍പ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയിട്ടുളളത്.