മലയാളികളെ നിര്‍ത്താതെ പൊട്ടിച്ചിരിപ്പിച്ച മലയാള ചിത്രങ്ങളില്‍ ഒന്നാണ് ജോണി ആന്റണി സംവിധാനം ചെയ്ത സി ഐ ഡി മൂസ. ദിലീപ്, ജഗതീ ശ്രീകുമാര്‍, സലീം കുമാര്‍, ഹരിശ്രീ അശോകന്, കൊച്ചിന് ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്, ബിന്ദു പണിക്കര്‍, ഭാവന തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്ന ചിത്രത്തിലെ ഓരോ സീനും മലയാളികള്‍ക്ക് മനപാഠമാണെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല.
ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയുടെ അനൗണ്‍സ്മെന്റ് അടുത്തുതന്നെ ഉണ്ടാകുമെന്ന് ജോണി ആന്റണിയും ദിലീപും പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗമുണ്ടായാല്‍ താന്‍ അതിന്റെ ഭാഗമാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന് സലീം കുമാര്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രണ്ടാംഭാഗം വേണ്ടെന്ന പക്ഷക്കാരനാണ് താനെന്ന് സലീം കുമാര്‍ പറഞ്ഞു. ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഞാന്‍ ഒരിക്കലും രണ്ടാംഭാഗത്തില്‍ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടമൊക്കെ മാറിക്കഴിഞ്ഞു. നമ്മുടെ പ്രായവും മാറി. അന്ന് പടക്കംപൊട്ടിച്ച് നടന്ന പ്രായമല്ല എനിക്കിപ്പോള്‍. ഇന്ന് ഇനി അതൊക്കെ പിളേളര് ചെയ്യട്ടേ'-എന്നാണ് സലീം കുമാര്‍ പറഞ്ഞത്.
2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസായത്. ഉദയ് കൃഷ്ണ- സിബി കെ തോമസ് എന്നിവരുടെ തിരക്കഥയില്‍ ജോണി ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. ദിലീപ് നിര്‍മ്മിച്ച ചിത്രത്തില്‍ വില്ലനായെത്തിയത് ആശിഷ് വിദ്യാര്‍ത്ഥിയായിരുന്നു.