രോ​ഗം സ്ഥിരീകരിച്ച 3 പേരും വയനാട് ജില്ലക്കാർ

സംസ്ഥാനത്ത് ഇന്ന് രോ​ഗം സ്ഥിരീകരിച്ച 3 പേരും വയനാട് ജില്ലക്കാർ. ചെന്നൈയിൽ ചരക്കെടുക്കാൻ പോയി രോ​ഗ ബാധിതനായ ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോറി ഡ്രൈവറുടെ അമ്മ, ഭാര്യ, ലോറിയുടെ ക്ലീനറുടെ മകൻ എന്നിവർക്കാണ്  രോ​ഗം.  ഡ്രൈവറുടെ അമ്മക്ക് ആരുമായി സമ്പർക്കമുണ്ടായിട്ടില്ല. അതേ സമയം ഭാര്യ സമീപമുള്ള പ്രദേശങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇവരുടെ സമ്പർക്ക പട്ടിക പരിശോധിച്ച് വരികയാണെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. ക്ലീനറുടെ മകൻ കാട്ടിക്കുളം സ്വദേശിയാണ്. ഇയാൾക്കാണ് ഏറ്റവും കൂടുതൽ സമ്പർക്കം ഉണ്ടായിരിക്കുന്നത്. ഇയാൾ കൂട്ടുകാരുമായി മൈതാനത്ത് കളിക്കാൻ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ 3 ബാങ്കുകളിലും പെട്രോൾ പമ്പിലും പോയിട്ടുണ്ട്. കാട്ടിക്കുളത്തിന് സമീപം എടപ്പടി എന്ന സ്ഥലത്താണ് ഇയാൾ കൂടുതൽ ഇടപഴകിയിരിക്കുന്നത്. 

ഡ്രൈവർക്കൊപ്പം പോയ ക്ലീനറുടെ പരിശോധനാ ഫലം നെ​ഗറ്റീവാണ്. ഇയാളുടെ സ്രവം വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. 40 സ്ഥലങ്ങളെ കൺടെയൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ചിലത് ആദിവാസി ഊരുകളാണ്. വയനാട്ടിൽ ഇതുവരെ 7 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേർ രോ​ഗ മുക്തരായി. കഴിഞ്ഞ ദിവസം ലോറി ഡ്രൈവർക്ക് രോ​ഗം സ്ഥിരീകരിച്ചതോടെയാണ് ​ഗ്രീൻ സോണിൽ നിന്ന് വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More