മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമാക്കിയത്; ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് പ്രഗ്നാനന്ദ

തന്റെ മാതാപിതാക്കളുടെ ദീർഘകാല സ്വപ്നം യാഥാർഥ്യമാക്കിയതിന് ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് ചെസ്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ആർ. പ്രഗ്നാനന്ദ. ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയതിനു പിന്നാലെ പ്രഗ്നാനന്ദയ്ക്കു എക്സ്‍യുവി-400 ഇവി സമ്മാനമായി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. പ്രഗ്നാനന്ദക്ക് പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും നല്‍കി അവനെ ചെസ് ചാമ്പ്യനാക്കുന്നതില്‍ മാതാപിതാക്കള്‍ വഹിച്ച പങ്ക് ഒരിക്കലും തള്ളിക്കളയാന്‍ ആവില്ലെന്നും അവര്‍ നമ്മുടെ നന്ദിയും കടപ്പാടും അര്‍ഹിക്കുന്നുവെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നു.

ആനന്ദ് മഹീന്ദ്രയോദ് നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്ന് പ്രഗ്നാനന്ദ എക്സിൽ കുറിച്ചു. ഒരു ഇ വി കാർ സ്വന്തമാക്കുക എന്നത് തന്റെ മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ്. അത് യാഥാർഥ്യമാക്കിയതിന് നന്ദിയെന്നും താരം പറഞ്ഞു. സ്വപ്നങ്ങളെ യാഥാർഥ്യമാക്കുന്നതാണ് ഒരു കാർ നിർമാതാവിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് പ്രഗ്നാനന്ദയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്രയും പ്രതികരിച്ചു.

ചെസ് ലോകകപ്പ് ഫൈനലില്‍ നോർവേയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസനോടു തോറ്റാണ് പ്രഗ്നാനന്ദ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഇതിഹാസ താരത്തെ ആദ്യ രണ്ടു ഗെയിമുകളിൽ സമനിലയിൽ തളച്ച്, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചത് 19 വയസ്സുകാരനായ പ്രഗ്നാനന്ദയെ സംബന്ധിച്ച് ചെറിയ നേട്ടമല്ല. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. 

Contact the author

Web Desk

Recent Posts

Web Desk 3 months ago
Lifestyle

അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യകന്യകയാകാനൊരുങ്ങി ഇംഗ്ലീഷ് ടീച്ചര്‍

More
More
Web Desk 8 months ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More
Web Desk 8 months ago
Lifestyle

'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

More
More
National Desk 9 months ago
Lifestyle

ജീവിത പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം?; ആദ്യമായി മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

More
More
Web Desk 11 months ago
Lifestyle

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ ഓര്‍മ്മയായി

More
More
Web Desk 1 year ago
Lifestyle

മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

More
More