സനാതനം മദ്യത്തേക്കാള്‍ കൊടിയ വിപത്ത്; ഉദയനിധിയെ പിന്തുണച്ച് തിരുമാവളവന്‍ എംപി

ചെന്നൈ: സനാതന ധര്‍മ്മ വിവാദത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവും എംപിയുമായ തോല്‍. തിരുമാവളവന്‍. മദ്യത്തേക്കാള്‍ കൊടിയ വിപത്താണ് സനാതനമെന്ന് തിരുമാവളവന്‍ പറഞ്ഞു. മദ്യം അത് കുടിക്കുന്നവരെ മാത്രമാണ് നശിപ്പിക്കുകയെങ്കില്‍ സനാതനം ഒട്ടുമിക്ക വീടുകളെയും നശിപ്പിക്കുമെന്ന് തിരുമാവളവന്‍ പറഞ്ഞു. തങ്ങള്‍ ഹിന്ദുത്വയെ വിമര്‍ശിക്കുമ്പോള്‍ ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത് സാധാരണക്കാരായ ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കുന്നു എന്നാണെന്നും അദ്ദേഹം പറഞ്ഞു. 

'കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ സനാതനത്തിനെതിരെ സംസാരിക്കുന്നു. രാഷ്ട്രീയ ജീവിതത്തിലുടനീളം ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഹിന്ദുത്വയെ വിമര്‍ശിക്കുന്നു. എന്നാല്‍ ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത് ഞങ്ങള്‍ സാധാരണക്കാരായ ഹിന്ദുക്കള്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്നാണ്. ഇന്ത്യ ഒരു മതേതര രാജ്യമാകണമെന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നില്ല. ഭരണഘടനയുണ്ടായ നാള്‍ മുതല്‍ ആര്‍എസ്എസ് ദേശീയ പതാകയെയും ഔദ്യോഗിക നാമത്തെയും ഭരണഘടനയെയും എതിര്‍ക്കുകയാണ്. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ശത്രുക്കളായി കണ്ട് ഹിന്ദു ഭൂരിപക്ഷ വാദം സ്ഥാപിച്ച് അധികാരം നിലനിര്‍ത്തുകയാണ് സംഘപരിവാറിന്റെ അജണ്ട'- തിരുമാവളവന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിയാണെന്നും പകര്‍ച്ചവ്യാധിയെ ഉന്മൂലനം ചെയ്യാതെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ തുല്യതയുണ്ടാകില്ലെന്നും തിരുമാവളവന്‍ നേരത്തെ പറഞ്ഞിരുന്നു. 'സനാതന ധര്‍മ്മവും ഹിന്ദു ധര്‍മ്മവും പകര്‍ച്ചവ്യാധിയാണെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ നല്ല ഭാവിക്കായി അവയെ ഇല്ലാതാക്കിയേ മതിയാവു. എങ്കിലേ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഐക്യവും ഒത്തൊരുമയും ക്രമസമാധാനവും ഉണ്ടാകൂ. ഉദയനിധി പറഞ്ഞത് പെരിയാറുടെയും അംബേദ്കറുടെയും പ്രത്യയശാസ്ത്രങ്ങളാണ്. അത് ഹിന്ദു വിഭാഗത്തിനെതിരല്ല. മറിച്ച് സംഘപരിവാറിനും അവരുടെ അജണ്ടക്കുമെതിരാണ്. ഞങ്ങള്‍ ഹിന്ദുവിനെതിരല്ല, പക്ഷെ ഹിന്ദുത്വത്തിനെതിരാണ്'- എന്നാണ് അദ്ദേഹം പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 17 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More