കാലാവസ്ഥാ വ്യതിയാനം: 3 ബില്യണിലധികം ജനങ്ങളെ കാത്തിരിക്കുന്നത് കൊടും ചൂട്

2070 ഓടെ മൂന്ന് ബില്യണിലധികം ആളുകൾ ജീവിക്കുന്ന സ്ഥലങ്ങള്‍ വാസയോഗ്യമല്ലാതാകുമെന്നു പഠനം. താപനില ക്രമാതീതമായി ഉയരുമെന്നതാണ് കാരണമായി പറയുന്നത്. ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറക്കാതെ അതിനെ തരണം ചെയ്യാന്‍ സാധിക്കില്ല. ശരാശരി 29 സെന്റിഗ്രേഡില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. കഴിഞ്ഞ 6,000 വർഷമായി മനുഷ്യർ സ്വസ്ഥമായി ജീവിച്ച സാഹചര്യങ്ങളാണ് ഇല്ലാതാകാന്‍ പോകുന്നത്.

ആഗോള താപനിലയിലെ വർദ്ധനവിനെ അടിസ്ഥാനമാക്കി ഐക്യരാഷ്ട്ര ജനസംഖ്യാ പ്രവചനങ്ങളും, ആഗോള താപനിലയിലെ ഉയർച്ചയെ അടിസ്ഥാനമാക്കിയുള്ള വിവിധ പഠനങ്ങളും അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ കൂടുതല്‍ വിശകലനങ്ങളിലേക്ക് കടന്നത്. പാരീസ് കാലാവസ്ഥാ ഉടമ്പടി കൃത്യമായി പാലിക്കുന്ന രാജ്യങ്ങള്‍ പോലും ആഗോള താപനത്തിന്‍റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് യു.എൻ റിപ്പോർട്ട് ചെയ്തിരുന്നു. നിലവില്‍ ലോകത്തെ ഭൂരിഭാഗം ജനങ്ങളും ശരാശരി താപനില 11-15 സെന്റിഗ്രേഡ്‌ വരെ ഉള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നത്. 20-25 സി ശരാശരി താപനിലയുള്ള പ്രദേശങ്ങളിൽ വളരെ കുറച്ച് ആളുകള്‍ മാത്രമേ താമസിക്കുന്നൊള്ളൂ.

ആയിരക്കണക്കിനു വർഷങ്ങളായി നാം ഇത്തരമൊരു കാലാവസ്ഥയിലാണ് ജീവിച്ചു പോരുന്നത്. എന്നിരുന്നാലും, ആഗോളതാപനം താപനില മൂന്ന് ഡിഗ്രി ഉയരാൻ ഇടയാക്കുന്നുവെങ്കിൽ പല പ്രദേശങ്ങളിലെ ജനങ്ങളും പലായനം ചെയ്യേണ്ടിവരും. എക്സ്റ്റൻഷൻ സർവകലാശാലയിലെ ക്ലൈമറ്റ് സിസ്റ്റംസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാലാവസ്ഥാ വിദഗ്ധനും ഡയറക്ടറുമായ ലെന്റൺ ആണ് പുതിയ പഠനത്തിനു നേതൃത്വം നല്‍കുന്നത്. ചൈന, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ വലിയൊരു സംഘംതന്നെ പിന്നിലുണ്ട്. 'സമുദ്രത്തേക്കാൾ വേഗത്തിൽ ഭൂമി ചൂടാകുന്നു, അതിനാൽ ഭൂമിയിലെ താപനില നിലവില്‍ ഉള്ളതിനേക്കാള്‍ 3 സി അനായാസമായി ഉയരും. സബ്-സഹാറൻ ആഫ്രിക്കപോലുള്ള ജനസംഖ്യാ വളര്‍ച്ചയും കുത്തനെ ഉയരുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിലാണ് ചൂടും ഉയരാന്‍ പോകുന്നത്. പിന്നീടെന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയൊള്ളൂ' - എന്ന് ലെന്റൺ പറയുന്നു.

Contact the author

News Desk

Recent Posts

Web Desk 9 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 11 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More