കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തോട് അടുക്കുന്നു

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50000 ത്തോട് അടുക്കുന്നു. 24 മണിക്കൂറിനിടെ 2958 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 126 പേർ മരിച്ചു. ആകെ മരണ സംഖ്യ 1694 ആയി. 49400 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.14182 പേർക്കാണ് രോ​ഗം ഭേദമായത്. രോ​ഗമുക്തി നേടുന്നവരുടെ നിരക്ക് 28 ശതമാനത്തിന് മുകളിലെത്തി. മരണസംഖ്യയിലും രോ​ഗ വ്യാപനത്തിലും കഴിഞ്ഞ ദിവസത്തേക്കാൾ കുറവുണ്ട്. എന്നാൽ മരണത്തിന്റെ തോത് ഉയരുകയാണെന്നാണ് ആകെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രിയിലാണ് ഏറ്റവും കൂടുതൽ രോ​ഗികൾ ഉള്ളത്. 15525 പേർക്കാണ് ആകെ രോ​ഗം സ്ഥിരീകരിച്ചത്. 617 പേരാണ് മഹാരാഷ്ട്രിയിൽ മരിച്ചത്. ​ഗുജറാത്ത്, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി​ഗതികൾ ​ഗുരുതരമാണ്. ​ഗുജറാത്തിൽ -441, ഡൽഹി-206, തമിഴ്നാട്-508, രാജസ്ഥാൻ-97, ഉത്തർപ്രദേശ്-114 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം. രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്നത് അപകടകരമായ സൂചനയാണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളും പ്രവാസികളും മടങ്ങിയെത്തുന്ന സാഹചര്യത്തിൽ കൂടുതൽ ജാ​ഗ്രത പാലിക്കേണ്ടി വരും.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More