ഔറംഗാബാദ് ഇനി ഛത്രപതി സംബാജി നഗര്‍, ഒസ്മാനാബാദ് ധാരാശിവ്

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേരുകള്‍ ഔദ്യോഗികമായി മാറ്റി. ഇനി മുതല്‍ ഔറംഗാബാദ് ഛത്രപതി സംബാജി നഗര്‍ എന്നും ഒസ്മാനാബാദ് ധാരാശിവ് എന്നുമാണ് അറിയപ്പെടുക. പേരുമാറ്റം അറിയിച്ചുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. നേരത്തെ പേരുമാറ്റം സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയിരുന്നെന്നും ഇതില്‍നിന്നുളള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകള്‍ മാറ്റാനുളള പ്രാരംഭ നടപടികള്‍ 2022 ജൂണ്‍ 29-ന് അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മഹാവികാസ് അഘാടി സര്‍ക്കാരിന്റെ അവസാന കാബിനറ്റ് യോഗത്തില്‍ ആരംഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും എതിര്‍പ്പ് മറികടന്നാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പേരുമാറ്റാനുളള തീരുമാനം കൈക്കൊണ്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പേരുമാറ്റ തീരുമാനം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുളളില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേന പിളര്‍ത്തി ഒരുവിഭാഗം ബിജെപിക്കൊപ്പം പോവുകയും ഉദ്ധവ് സര്‍ക്കാര്‍ തകരുകയും ചെയ്തു. ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതോടെ നഗരങ്ങളുടെ പേരുമാറ്റത്തിന് മന്ത്രിസഭ അനുമതി നല്‍കി. ഫെബ്രുവരിയില്‍ ജില്ലകളുടെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാരും അനുമതി നല്‍കി.

Contact the author

National Desk

Recent Posts

Web Desk 1 week ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More