ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

കൊല്‍ക്കത്ത: ബിജെപി എംപി മേനകാ ഗാന്ധിക്കെതിരെ നിയമനടപടിയുമായി ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണ ഭക്ത സംഘടനയായ ഇസ്‌കോണ്‍ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്). ഇസ്‌കോണ്‍ കൊടും വഞ്ചകരാണെന്നും അവര്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും മേനകാ ഗാന്ധി ആരോപിച്ചിരുന്നു.

സംഘടനയ്‌ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് മേനകാ ഗാന്ധിക്കെതിരെ നൂറുകോടി രൂപയുടെ മാനനഷ്ട നോട്ടീസ് നല്‍കിയതായി ഇസ്‌കോണ്‍ കൊല്‍ക്കത്ത വൈസ് പ്രസിഡന്റ് രാധാരാമന്‍ ദാസ് അറിയിച്ചു. മേനകാ ഗാന്ധിയുടെ ആരോപണങ്ങള്‍ ലോകത്താകെയുളള ഇസ്‌കോണ്‍ അഭ്യുദയാകാംക്ഷികളെയും ഭക്തരെയും വേദനിപ്പിച്ചെന്നും വ്യാജ പ്രചാരണങ്ങളില്‍ നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും രാധാരാമന്‍ ദാസ് പറഞ്ഞു. 

മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവേയാണ് മുന്‍ കേന്ദ്രമന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനകാ ഗാന്ധി ഇസ്‌കോണിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. 'രാജ്യത്തെ ഏറ്റവും വലിയ ചതിയന്മാരാണ് ഇസ്‌കോണ്‍. അവര്‍ ഗോശാലകള്‍ നിര്‍മ്മിക്കുന്നു. ഗോക്കളെ പരിപാലിക്കുന്നുവെന്ന് അവകാശപ്പെട്ട് അതിന്റെ പേരില്‍ സ്ഥലങ്ങളുള്‍പ്പെടെ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആന്ധ്രപ്രദേശിലെ ആനന്ദ്പൂരിലുളള അവരുടെ ഒരു ഗോശാലയില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ കറവ വറ്റിയ ഒരു പശുവോ പശുക്കിടാവോ പോലും ഉണ്ടായിരുന്നില്ല. അതിനര്‍ത്ഥം എല്ലാത്തിനെയും അവര്‍ വിറ്റുവെന്നാണ്. ഇസ്‌കോണ്‍ അവരുടെ കൈവശമുളള എല്ലാ പശുക്കളെയും വില്‍ക്കുകയാണ്. അവര്‍ ചെയ്യുന്നതുപോലെ മറ്റാരും ചെയ്യില്ല. ഇങ്ങനെ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്ന ഇവരാണ് റോഡിലിറങ്ങി ഹരേ റാമെന്നും ഹരേ കൃഷ്ണയെന്നും പാടി നടക്കുന്നത്. അവരുടെ ജീവിതം മുഴുവന്‍ പാലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. അവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും പശുക്കളെ മറ്റാരും വിറ്റുകാണില്ല'-എന്നാണ് മേനകാ ഗാന്ധി പറഞ്ഞത്. 
Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More
News Desk 2 days ago
National

ചോദ്യത്തിന് കോഴ ആരോപണം: മഹുവയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കി

More
More
Web Desk 2 days ago
National

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ വഴുതി വീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

More
More
News Desk 2 days ago
National

നാലു സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

More
More