മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ്

മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു. സര്‍ ജെജെ മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍  മാത്രം 27 പൊലീസുകാര്‍ക്ക് രോഗബാധ കണ്ടെത്തി. ധാരാവി, വാഡല, വക്കോല എന്നി പൊലീസ് സ്‌റ്റേഷനുകളിലാണ് രോ​ഗബാധ രൂക്ഷം.  മുംബൈ സിറ്റി പൊലീസ് കമ്മീഷണറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരുടെയും നില ​ഗുരുതരമല്ലെന്നും കമ്മീഷണർ അറിയിച്ചു.  മഹാരാഷ്ട്രയിൽ ഇതുവരെ രോ​ഗം ബാധിച്ച് 5 പൊലീസുകാരാണ് മരിച്ചത്. ഇവരിൽ 3 പേർ മുംബൈയിലാണ്.

മുംബൈ നഗരത്തിന്റെ പരിധിയിലുള്ള 94 പൊലീസ് സ്റ്റേഷനുകളിലെയും പൊലീസുകാർക്ക് രോ​ഗബാധയുണ്ട്. എന്നാൽ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങളില്ല. മഹാരാഷ്ട്രയില്‍ രോ​ഗം ബാധിച്ച ആകെ പൊലീസുകാരുടെ എണ്ണം 531 ആയി. ഇതില്‍ 80 ശതമാനം പേരും കോൺസ്റ്റബിൾ മാരാണ്. 50 ഓളം ഉയർന്ന ഉദ്യോ​ഗസ്ഥർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More