പ്രവാസികളുടെ മടക്കം: കേരളം സജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ക്വാറന്റീൻ ചെയ്യാൻ  പൂർണ സജ്ജമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ 115500 ത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികൾ തയ്യാറാക്കിയെന്ന് സർക്കാർ ഹൈക്കോതിയിൽ സത്യവാങ്മൂലം നൽകി. പ്രവാസികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്ന ഹർജികൾ നാളെ പരി​ഗണിക്കും. ഇതിന് മുന്നോടിയായാണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

പണം നൽകി ഉപയോ​ഗിക്കാൻ കഴിയുന്ന 9000 ത്തോളം ഹോട്ടലുകളും റിസോർട്ടുകളും ക്വാറന്റൈന് തയ്യാറായെന്നും സർക്കാർ വ്യക്തമാക്കി. കേരളത്തിലെത്തുന്നവരെ പരിശോധിക്കാനായി 40,000 കിറ്റുകള്‍ സജ്ജമാണ്. കൊവിഡ് പ്രതിരോധത്തിന് ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് 13,45 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചു. ഇതിനനുസരിച്ചുള്ള ഒരുക്കങ്ങൾ ജില്ലയിൽ നടക്കുകയാണ്. നോർക്കയിൽ 4.52 ലക്ഷം പ്രവാസികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 9572 പേർ ​ഗർഭിണികളാണ്. ഇവരുടെ കാര്യത്തിൽ സർക്കാർ മുൻ​ഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More