ഇറാനില്‍ ശക്തമായ ഭൂചലനം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഇന്ന് പുലര്‍ച്ചെ വടക്കൻ ഇറാനിൽ ഉണ്ടായ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭൂചലനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാള്‍ മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹാൻപൂർ പറഞ്ഞു. ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആളുകൾ അർദ്ധരാത്രിയിൽ ടെഹ്‌റാനിലെ തെരുവുകളിൽ ഭയചികിതരായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇറാനിലെ സമൂഹ മാധ്യമങ്ങള്‍ നിറയെ. നിരവധി തുടര്‍ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ദമാവന്ദിലായിരുന്നു എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു‌എസ്‌ജി‌എസ്) അറിയിച്ചു. തലസ്ഥാനമായ ടെഹ്റാന്റെ വടക്കുകിഴക്ക് 10 കിലോമീറ്റർ വിസ്തൃതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പര്‍വ്വത പ്രദേശമായ ദമാവന്ദിന്‍റെ താഴ്വാരങ്ങളിലുള്ള റോഡുകളിലെല്ലാം വലിയ കല്ലുകള്‍ വന്നു പതിച്ചു റോഡുകള്‍ ബ്ലോക്കാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും, ഉള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ഭൂചലനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Contact the author

International Desk

Recent Posts

International

ജന്മദിനത്തിൽ 60,000 കോടി രൂപ സംഭാവന നല്‍കുമെന്ന് ഗൗതം അദാനി

More
More
International

ഓങ് സാന്‍ സുചി ഏകാന്ത തടവില്‍

More
More
International

അഫ്ഗാൻ ഭൂചലനം: മരണസംഖ്യ 1000 കടന്നു; സഹായവുമായി ഐക്യരാഷ്ട്രസഭ

More
More
International

ഇറാനിൽ മൂന്ന് മാസത്തിനിടെ 100-ലധികം വധശിക്ഷ നടപ്പിലാക്കി- റിപ്പോര്‍ട്ട്‌ പുറത്തുവിട്ട് യു എന്‍

More
More
International

നീന്തല്‍ കുളത്തില്‍ 'ബുര്‍ക്കിനി' വേണ്ട; മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി ഫ്രഞ്ച് കോടതി

More
More
International

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 250 മരണം, 130 പേര്‍ക്ക് പരുക്ക്

More
More