അവസരവാദികളെല്ലാം പോയിക്കഴിഞ്ഞു, കോണ്‍ഗ്രസിപ്പോള്‍ ശക്തമാണ്- ശശി തരൂര്‍

ഐസ്വാള്‍: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്ന ആദ്യ സംസ്ഥാനം മിസോറാമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാര്‍ട്ടിയിലെ അവസരവാദികളെല്ലാം പോയിക്കഴിഞ്ഞെന്നും കോണ്‍ഗ്രസിപ്പോള്‍ ശക്തമാണെന്നും ശശി തരൂര്‍ പറഞ്ഞു. അഞ്ചുവര്‍ഷമായി കാര്യക്ഷമമല്ലാത്ത സര്‍ക്കാരിനു കീഴില്‍ മിസോറാമിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും ഇത് മാറ്റമുണ്ടാക്കാനുളള സമയമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു തരൂരിന്റെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'കോണ്‍ഗ്രസ് ശക്തമാണ്. പാര്‍ട്ടിയിലെ അവസരവാദികളെല്ലാം പോയ്ക്കഴിഞ്ഞു. ഇവിടെ ബാക്കിയുളള അംഗങ്ങളും സ്ഥാനാര്‍ത്ഥികളുമെല്ലാം കോണ്‍ഗ്രസിനോടും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനോടും കൂറുപുലര്‍ത്തുന്നവരാണ്. സംസ്ഥാനത്തിന്റെ ക്ഷേമം ഉറപ്പാക്കാന്‍ യോഗ്യതയുളള, അനുഭവ സമ്പത്തുളളവരാണ് കോണ്‍ഗ്രസിലുളളത്. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. ഏകത്വമല്ല ഐക്യമെന്ന് ഓര്‍ക്കണം. ഇന്ത്യയെന്ന ആശയം തന്നെ ഭീഷണിയിലാണ്. വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമായി'- ശശി തരൂര്‍ പറഞ്ഞു. 

അതേസമയം, മിസോറാമിലും ഛത്തീസ്ഗഡിലും നാളെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മിസോറാമിലെ മുഴുവന്‍ സീറ്റുകളിലും ഛത്തീസ്ഗഡിലെ ഇരുപത് സീറ്റുകളിലും ജനം വിധിയെഴുതും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 14 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More