ഹെലനും ഇബ്രാഹിമും മുസ്തഫയും അനശ്വരരക്തസാക്ഷികൾ - കെ.ടി. കുഞ്ഞിക്കണ്ണന്‍

İbrahim Gokcek, helin bolek, musthafa Gokcek

ഹെലൻ ബെലോക്കിനും മുസ്താഫാ കൊചാക്കിനും പിറകെ ഇബ്രാഹിം ഗോക്ചെക്കും രക്തസാക്ഷിയായി... 

ഹെലനൊടൊപ്പം നിരാഹാരമാരംഭിച്ച ഇബ്രാഹിം 324 ദിവസം നീണ്ട നിരാഹാര സമരത്തിനൊടുവിലാണു് മരണം വരിക്കുന്നത്. ഗ്രൂപ്പ് യോറം എന്ന സംഗീത ഗ്രൂപ്പിലെ ഗിറ്റാറിസ്റ്റായിരുന്നു ഇബ്രാഹിം ഗോക് ചെക്. 

പാട്ടു പാടാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് തുർക്കിയിലെ വിപ്ലവഗായക സംഘാംഗങ്ങളായ ഹെലനും ഇബ്രാഹിമും സമരമാരംഭിച്ചത്. ജീവൻ്റെ അവസാനത്തെ സ്പന്ദനം നിലക്കും വരെ പൊരുതിനിന്നത് ..

തുർക്കി കുർദീഷ് വിപ്ലവഗായക സംഘത്തിനെതിരായ എർദോഗൻ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലിനും ഫാസിസ്റ്റ് ഭീകരതക്കുമെതിരായ പോരാട്ട മുഖത്താണ് സഖാക്കൾ മരിച്ചുവീണത്... 

ട്രംപിൻ്റെയും നാറ്റോ സൈന്യത്തിൻ്റെയും വിശ്വസ്തപങ്കാളിയും മതരാഷ്ട്രവാദിയുമാണ് എർദോഗൻ. അമേരിക്കയുടെ മധ്യപൂർവ്വദേശങ്ങളിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള യുദ്ധ പദ്ധതികളുടെ താവളപ്രദേശവുമാണ് ഇന്ന് തുർക്കി. 

സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരായ നാറ്റോ സൈനിക നീക്കങ്ങളുടെ താവളമായിരുന്നു തുർക്കി. ഇഞ്ചിർക്കലിൽ സ്ഥാപിച്ച അമേരിക്കൻ സൈനികത്താവളത്തിൽ നിന്നാണ് സിറിയയെ ലക്ഷ്യം വെച്ചുള്ള വ്യാമാക്രമണങ്ങൾ അഴിച്ചുവിട്ടത്...  

ഇതിനെല്ലാമെതിരെ കുർദു നാടോടി സംഗീതത്തിൽ രൂപപ്പെടുത്തിയ പാട്ടുകളിലൂടെ ജനങ്ങളെ ഇളക്കിയെടുത്തുവെന്നതാണ് ഗ്രൂപ്പ് യോറത്തെ നിരോധിക്കുന്നതിന് കാരണമായത്... 

സാമ്രാജ്യത്വത്തിൻ്റെ വിടുപണി ചെയ്യുന്ന നവ പോപ്പുലിസ്റ്റ് ഇസ്ലാമിസ്റ്റ് ഭരണകൂടമാണ് തുർക്കിയിലെ എർദോഗൻ്റെത്

ചരിത്രത്തിൻ്റെ ശവക്കുഴികളിൽ നിന്നും ഉയർന്നു വരുന്ന ദുരധികാരശക്തികൾ എന്നും എവിടെയും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുന്നവരുടെ ചോരമണത്തു നടക്കുന്നവരാണ്.. 

ഫാസിസ്റ്റ് നരഭോജികൾക്ക് വിപ്ലവകാരികളെ കൊല്ലാൻ കഴിഞ്ഞേക്കും..പക്ഷെ അവർ മരണം കൊണ്ട് അനശ്വരരാവും ... 

ഹെലനും ഇബ്രാഹിമും അനശ്വരരക്തസാക്ഷികൾ .... 


Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More