പ്രാർത്ഥന - അനില്‍ കുമാര്‍ തിരുവോത്ത്

പ്രാർത്ഥന

ലോകത്തിലെ ഏറ്റവും

ഏകാന്തനായ മനുഷ്യൻ!

ഏറ്റം വിവശനും ചകിതനും

ദു:ഖിതനും!

ക്രൂശിക്കപ്പെടുന്നതിന്

തൊട്ടുമുമ്പിലത്തെ

ക്രിസ്തുവിന്റെ അതേ മുഖം!

നിശ്ശൂന്യമായ മനംപോലെ

അലയില്ലാത്ത ബസലിക്ക!

കൂട്ടിനു കള്ളന്മാർ പോലുമില്ലാത്ത

കഠിനമായ ഏകാന്തത!

മുട്ടുകുത്തി പ്രാർത്ഥിക്കുന്ന

കുരിശുകൾ അയാൾ കണ്ടുവോ,

കയറാനോ ഇറങ്ങാനോ

കഴിയാത്ത ഗാഗുൽത്ത!

തെറ്റിയ കുരിശിന്റെ വഴി!

അഴിഞ്ഞഴിഞ്ഞു പോകുന്ന

'അവന്റെ' ഹിതങ്ങൾ!

അഞ്ചപ്പവും നഷ്ടപ്പെട്ടലയുന്ന

ദൈവപുത്രനെ,

വഴിതെറ്റിയ മൂന്നു നക്ഷത്രങ്ങളെ!

ഒടുവിലൊ;ടുവിലയാൾ

കാറ്റിലും കോളിലും പെട്ട

അവസാന പെട്ടകത്തെ...!


ദൈവമേ... ദൈവമേ,

നീയും കൈവിടുന്നോ

നിന്റെ സൽപ്പുത്രരെ...!

Contact the author

Anilkumar Thiruvoth

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More