അലന്‍ - താഹാ കേസ് എന്‍.ഐ.എ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല- ലോക്നാഥ്‌ ബെഹ്‌റ

കോഴിക്കോട്: അലന്‍-താഹ യു.എ.പി.എ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഇതുവരെ ഒരു നിഗമനത്തില്‍ എത്തിചേര്‍ന്നിട്ടില്ലെന്നാണ് കരുതുന്നത് എന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ്‌ ബെഹ്‌റ പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിലിരിക്കുന്ന കേസായതിനാല്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭ്യന്തര സുരക്ഷയുടെ ഭാഗമായാണ് കേസ് എടുക്കുന്നത് എന്നാണ് അവര്‍ പറയാറുള്ളത്. സംസ്ഥാന  സര്‍ക്കാറിന്‍റെ അനുവാദമില്ലാതെ ഇത്തരത്തില്‍ കേസെടുക്കാന്‍ അവര്‍ക്ക് അധികാരമുണ്ട്‌. എന്നാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലെ കേസ് നിലനില്‍ക്കൂ എന്നും ഡിജിപി പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, കേരളത്തില്‍ നിന്ന്  എന്‍.ഐ.എ ഏറ്റെടുത്ത എല്ലാ കേസുകളും അവര്‍ തങ്ങളുടെ അധികാരമുപയോഗിച്ച് ചെയ്തതാണ് എന്നും ഡിജിപി പറഞ്ഞു . യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത അലന്‍റെയും താഹയുടെയും കേസിലെ നടപടികളെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ലോക്നാഥ്‌  ബെഹ്‌റ.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 5 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 23 hours ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 23 hours ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി

More
More