കോന്‍ ബനേഗ ക്രോർപതിയിൽ ഒരു കോടി രൂപ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി 14-കാരൻ

ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ ഒരു കോടി രൂപ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി 14 കാരന്‍. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മായങ്ക് ആണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട്, നേരിട്ട 16-ാമത്തെ ചോദ്യത്തിന് മായങ്ക് അനായാസം ഉത്തരം നല്‍കി. 

'നമ്മുടെ അറിവ് മാത്രമാണ് പ്രധാനം' എന്നാണ് ഒരു കോടി രൂപ നേടിയ ശേഷം മായങ്ക് നടത്തിയ ആദ്യ പ്രതികരണം. മകന്‍റെ അസാധാരണ പ്രകടനത്തെക്കുറിച്ച് ഷോയുടെ അവതാരകനായ അമിതാഭ് ബച്ചൻ മായങ്കിന്റെ മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ 'അറിവിന്‍റെ കാര്യത്തില്‍ അവൻ രണ്ടടി മുന്നിലാണ്' എന്നായിരുന്നു അവരുടെ മറുപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗഹനമായ ചോദ്യങ്ങള്‍ വരുന്ന മത്സരത്തില്‍ ലൈഫ്‌ ലൈനുകളൊന്നും ഉപയോഗിക്കാതെ ₹ 3.2 ലക്ഷംവരെ നേടാന്‍ മായങ്കിനു സാധിച്ചിരുന്നു. 12.5 ലക്ഷം രൂപയുടെ ചോദ്യത്തിനാണ് അവന്‍ ആദ്യത്തെ ലൈഫ് ലൈന്‍ ഉപയോഗിച്ചത്. ഒട്ടും വിയര്‍പ്പൊഴുക്കാതെ 15 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കി അവന്‍ ഒരുകോടിയുടെ ബംബര്‍ ചോദ്യത്തില്‍ എത്തി. 'അമേരിക്ക എന്ന് നാമകരണം ചെയ്ത, പുതിയതായി കണ്ടെത്തിയ ഭൂഖണ്ഡത്തിന്റെ ഭൂപടം വരച്ച യൂറോപ്യൻ കാർട്ടോഗ്രാഫര്‍ ആരാണ്?' എന്നതായിരുന്നു ആ ചോദ്യം. 

നാല് ഓപ്ഷനുകൾ ഇവയായിരുന്നു: 1. എബ്രഹാം ഒർട്ടേലിയസ് 2. ജെറാഡസ് മെർകാറ്റർ 3. ജിയോവാനി ബാറ്റിസ്റ്റ ആഗ്നീസ് 4. മാർട്ടിൻ വാൾഡ്സീമുള്ളർ. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More
National Desk 1 day ago
National

ഡല്‍ഹിയിലും ഇന്ത്യാ മുന്നണി സീറ്റ് വിഭജനം വിജയമെന്ന് റിപ്പോര്‍ട്ട്; 7-ല്‍ മൂന്നിടത്ത് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

More
More
National Desk 2 days ago
National

കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

More
More
National Desk 2 days ago
National

യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായി

More
More