കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനുപിന്നാലെ താല്‍ക്കാലിക വിസിയെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുസാറ്റ് മറൈന്‍ ബയോളജി പ്രൊഫസര്‍ ഡോ. ബിജോയ് നന്ദനാണ് താല്‍ക്കാലിക ചുമതല. കണ്ണൂരിലേക്ക് പോകാന്‍ ബിജോയ് നന്ദന് ചാന്‍സലര്‍ നിര്‍ദേശം നല്‍കി. രാജ്ഭവനില്‍ നിന്ന് ഉച്ചയ്ക്കുമുന്‍പ് ഉത്തരവിറങ്ങും. ഇന്നുതന്നെ ബിജോയ് നന്ദന്‍ കണ്ണൂര്‍ വിസിയായി ചുമതലയേല്‍ക്കും. സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് ഗവര്‍ണര്‍ താല്‍ക്കാലിക വിസിയെ നിയമിച്ചത്. 

അതേസമയം, കണ്ണൂര്‍ വിസി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. ഇന്നലെയാണ്‌ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത്. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ചാന്‍സലറാണ് പുനര്‍നിയമന ഉത്തരവ് പുറത്തിറക്കിയതെങ്കിലും തീരുമാനത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തുടര്‍ന്ന് തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം നേരിട്ടുവന്ന് സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തി. 'ആദ്യം മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ വന്നു, പിന്നെ മുഖ്യമന്ത്രി വന്നു. മുഖ്യമന്ത്രി തന്റെ നാട് കണ്ണൂരാണ് എന്നൊക്കെ പറഞ്ഞു. നിയമവിരുദ്ധമാണെന്ന് അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. എ ജിയുടെ നിര്‍ദേശം വന്നപ്പോള്‍ മാത്രമാണ് ഞാന്‍ അംഗീകരിച്ചത്. ഞാന്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ വീണ്ടും പല കാര്യങ്ങളും ചെയ്യാന്‍ ആവശ്യപ്പെടും. അതുകൊണ്ട് ആ സ്ഥാനത്ത് തുടരുന്നില്ലെന്ന് അന്ന്  അറിയിച്ചിരുന്നു'- ഗവര്‍ണര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 2 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 2 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More