കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൂയപ്പളളി പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ ഇന്നുതന്നെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയേക്കും. പുലര്‍ച്ചെ മൂന്നുമണി വരെ മൂവരെയും പൊലീസ് വിശദമായി ചോദ്യംചെയ്തു. ഇവര്‍ നല്‍കിയ മൊഴികളില്‍ പൊലീസ് ഇന്ന് വ്യക്തത വരുത്തും. 

കുട്ടിയെ തട്ടിക്കൊണ്ടുപോയത് ട്രയല്‍ കിഡ്നാപ്പിംഗ്  ആണെന്നാണ് പ്രതികളുടെ മൊഴി. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തി. ഓയൂരിലെ കുട്ടിയെ മാത്രം മൂന്നുതവണ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഒരുവര്‍ഷത്തോളം ഇതിനുളള തയ്യാറെടുപ്പ് നടത്തി. പണം തന്നെയായിരുന്നു ലക്ഷ്യം. കുട്ടിയെ തട്ടിക്കൊണ്ടുപോകാനെത്തിയ കാര്‍ ഓടിച്ചത് പത്മകുമാറാണ്. കുഞ്ഞിനെ കാറിലേക്ക് വലിച്ചുകയറ്റിയതും മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തതും ഭാര്യ അനിതയാണ്. കുട്ടിയുടെ അച്ഛനുമായി ഒരു സാമ്പത്തിക  ഇടപാടുമില്ലെന്നും പ്രതി പത്മകുമാര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പത്മകുമാറിന്റെ കുടുംബത്തിന് വലിയ രീതിയിലുളള കടബാധ്യതയുണ്ടായിരുന്നുവെന്നും ബാധ്യത അധികമായതോടെ കുട്ടികളെ കിഡ്‌നാപ്പ് ചെയ്ത് പണം തട്ടാം എന്ന തീരുമാനത്തിലേക്ക് പ്രതികള്‍ എത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ലോണ്‍ ആപ്പുകളില്‍ നിന്നടക്കം വായ്പ്പ എടുത്തിരുന്നു. ഓയൂരിലെ ശ്രമം വിജയിച്ചാല്‍ കിഡ്‌നാപ്പിംഗ് തുടരാനായിരുന്നു പ്രതികളുടെ പദ്ധതി.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 2 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 2 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More