കോണ്‍ഗ്രസ് തിരിച്ചുവരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് നേതാക്കള്‍

ഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുപിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്നും താല്‍ക്കാലിക തിരിച്ചടികള്‍ മറികടന്ന് കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. 'മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം മോശമാണ്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ക്കൊപ്പം തയ്യാറെടുക്കും'-ഖാര്‍ഗെ പറഞ്ഞു. 

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ജനവിധി അംഗീകരിക്കുന്നുവെന്നും പ്രത്യയശാസ്ത്രങ്ങളുടെ യുദ്ധം തുടരുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തെലങ്കാന സാധാരണക്കാരുടേതാക്കുമെന്ന വാഗ്ദാനം തീര്‍ച്ചയായും നിറവേറ്റുമെന്നും എല്ലാ പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിന് നന്ദി പറയുന്നുവെന്നും രാഹുല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നോക്കിക്കാണുന്നതെന്നും 20 വര്‍ഷം മുന്‍പും പാര്‍ട്ടി സമാന സാഹചര്യം നേരിട്ടിട്ടുണ്ടെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. 'കൃത്യം 20 വര്‍ഷം മുന്‍പ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പരാജയം നേരിട്ടിരുന്നു. അന്ന് ഡല്‍ഹിയില്‍ മാത്രമാണ് വിജയിക്കാനായത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍വ്വാധികം ശക്തിയോടെ കോണ്‍ഗ്രസ് തിരിച്ചുവന്നു. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ഉയര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. ഭാരതം ഒന്നിക്കും. ഇന്ത്യ ജയിക്കുകയും ചെയ്യും'-ജയ്‌റാം രമേശ് പറഞ്ഞു.

അതേസമയം, സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാ മുന്നണിയെ ബാധിക്കില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു. ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമെന്നും ഓരോ സംസ്ഥാനങ്ങളിലെയും വിദഗ്ദരുമായി സംസാരിച്ച് ഫലങ്ങളിലുളള പൊതുവായ കാഴ്ച്ചപ്പാട് വ്യക്തമാക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More
National Desk 1 day ago
National

ഡല്‍ഹിയിലും ഇന്ത്യാ മുന്നണി സീറ്റ് വിഭജനം വിജയമെന്ന് റിപ്പോര്‍ട്ട്; 7-ല്‍ മൂന്നിടത്ത് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

More
More
National Desk 2 days ago
National

കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

More
More