മുന്‍ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ വഴുതി വീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തെലങ്കാന: മുൻ തെലങ്കാന മുഖ്യമന്ത്രിയും, ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവിനെ വഴുതി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 2:30 ന് തന്‍റെ ഫാംഹൗസിലെ ശുചിമുറിയില്‍വച്ചാണ് അപകടം ഉണ്ടായത്. 'വീഴ്ച്ചയില്‍ അദ്ദേഹത്തിന്റെ കാലിന് ചെറിയ ഓടിവുണ്ടെന്നും, മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ബിആർഎസ് വക്താവ് അറിയിച്ചു. പരിശോധനകൾക്ക് ശേഷം ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. 

കെസിആറിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും ഇപ്പോൾ ആശുപത്രിയിൽ വിദഗ്ധ പരിചരണത്തിലാണെന്നും കെസിആറിന്‍റെ മകളും, തെലങ്കാന എംഎൽസിയുമായ കെ കവിത തന്‍റെ എക്‌സ്  അക്കൗണ്ടിലൂടെ അറിയിച്ചു. 

തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം കെസിആറിനെ പൊതു പരിപാടികളിലൊന്നും കണ്ടിരുന്നില്ല. തെലങ്കാനയില്‍ മൂന്നാമൂഴം പ്രതീക്ഷിച്ച ബിആര്‍എസ് വന്‍ തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാന രൂപീകരണം മുതല്‍ തെലങ്കാനയുടെ മുഖമായിരുന്ന കെസിആര്‍ ഇത്തവണയും ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കെസിആറിന്റെ രണ്ടാം ഭരണത്തില്‍ സ്വജന പക്ഷപാതവും അഴിമതിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങല്‍ ഉയര്‍ന്നിരുന്നു. എംഎല്‍എയും മന്ത്രിമാരുമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ നിയമിച്ചതിലും ആക്ഷേപം ഉയര്‍ന്നു. കോണ്‍ഗ്രസിന്‍റെ ശക്തമായ മുന്നേറ്റമായിരുന്നു തെരഞ്ഞടുപ്പില്‍ കണ്ടത്. തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളില്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ്‌ ഭരണത്തിലെത്തിയത്. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More
National Desk 1 day ago
National

ഡല്‍ഹിയിലും ഇന്ത്യാ മുന്നണി സീറ്റ് വിഭജനം വിജയമെന്ന് റിപ്പോര്‍ട്ട്; 7-ല്‍ മൂന്നിടത്ത് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

More
More
National Desk 2 days ago
National

കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

More
More
National Desk 2 days ago
National

യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായി

More
More