കൊറോണ: ചൈനയിൽ മരണം 361 ആയി, കേരളത്തിൽ 1999 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി. ഇന്നലെ വുഹാനിൽ മാത്രം 56 പേരാണ് മരിച്ചത്. ഇന്നലെ 2829 പേരില്‍കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ സ്ഥിതിഗതികൾ അതീവഗുരുതരവും സങ്കീര്‍ണവുമാണെന്ന് രാജ്യാന്തര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയ്ക്ക് പുറത്ത് ഫിലിപ്പീന്‍സില്‍ മാത്രമാണ് മരണം ഉണ്ടായിട്ടുളളത്.

അതേസമയം, കൊറോണ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തിലുളളവരുടെ എണ്ണം 1999 ആയി. ഇതില്‍ 75 പേര്‍ ആശുപത്രിയിലും 1924 പേര്‍ വീടുകളിലുമാണ്. ഇതുവരെ 106 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൈറസ് ബാധിച്ച രണ്ടുപേരുടേയും നില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതിനിടെ കൊറോണയെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തെറ്റായപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുകയാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More