കോവിഡ്-19: ഇറ്റലിയേയും സ്പെയിനിനേയും മറികടന്ന് ബ്രിട്ടന്‍

ലണ്ടന്‍: ബ്രിട്ടന്‍ കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. ഇറ്റലിയില്‍ 30,201 പേരും സ്പെയിനില്‍ 26,299 പേരും മരണപ്പെട്ടപ്പോള്‍ ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 31,241 ആയി. മരണം കുതിച്ചുയര്‍ന്ന ഫ്രാന്‍സിനെയും മറികടന്ന ബ്രിട്ടനിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഫ്രാന്‍സില്‍ ഇതുവരെ 26,230 പേരാണ് ഇതുവരെ മരണപ്പെട്ടത്.

എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടന്‍ ഇപ്പോഴും ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ പുറകില്‍ത്തന്നെയാണ്.  ഇറ്റലിയില്‍ 2,17,185 പേരിലും  സ്പെയിനില്‍ 2,60,117 പേരിലും രോഗം സ്ഥിരീകരിച്ചപ്പോള്‍ ബ്രിട്ടനില്‍ 2,11,364 പേരില്‍ മാത്രമേ രോഗം സ്ഥിരീകരിചിട്ടുള്ളു. അതായത് രോഗീ സംഖ്യ കുറഞ്ഞിരിക്കുമ്പോഴും യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ്-19 മരണം നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്‍.

അതേസമയം 1,70,588 രോഗികളുള്ള ജര്‍മ്മനിയില്‍ ഇതുവരെ 7,510 പേരാണ് മരണപ്പെട്ടത്. ഫ്രാന്‍സില്‍ 1,76,079 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ റഷ്യയിലെ മരണ -രോഗീ നിരക്ക് ഉയരുകയാണ്. ഇതുവരെ 1,87,859 പേരില്‍ രോഗം സ്ഥിരീകരിച്ച റഷ്യയില്‍ ഇതിനകം 1,723 പേരാണ് മരണപ്പെട്ടത്.


Contact the author

Web Desk

Recent Posts

Web Desk 5 months ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 6 months ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 8 months ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 8 months ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 8 months ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 8 months ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More