വിവാദ ഹെലികോപ്റ്റർ ഹൃദയവുമായി കൊച്ചിയിലേക്ക്

സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ അവയവ മാറ്റത്തിനുള്ള ഹ‍ൃദയവുമായി കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃ​ദയം കൊച്ചി ലിസി ആശുപത്രിയിലെ രോ​ഗിക്ക് എത്തിക്കാനാണ് ഹെലികോപ്റ്റർ ഉപയോ​ഗിക്കുക. കിംസ് ആശുപത്രിയിൽ മരിച്ച രോ​ഗിയുടെ അന്ത്യാഭിലാഷമായിരുന്നു അവയവം ദാനം ചെയ്യണമെന്ന്. അവയവ ശസ്ത്രക്രിയക്കായി ലിസി ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർമാർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ആംബുലൻസിലാണ് ഡോക്ടർമാർ തിരുവനന്തപുരത്ത് എത്തിയത്. കൊച്ചി ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡിൽ ഇറങ്ങുന്ന ഹെലികോപ്റ്ററിൽ നിന്ന് റോഡ് മാർ​ഗം ഹൃദയം ലിസി ആശുപത്രിയിൽ എത്തിക്കും.

പൊലീസിന്റെ ആവശ്യങ്ങൾക്ക് വാടകക്കെടുത്ത ഹെലികോപ്റ്റർ ആദ്യമായാണ് ഉപയോ​ഗിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ഹെലികോപ്റ്റർ. പൊതുമേഖലാ സ്ഥാപനമായ പവൻ ഹൻസ് എന്ന കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ സംസ്ഥാനം വാടകക്ക് എടുത്തത്. വൻ തുക ചെലവഴിച്ച് ഹെലികോപ്റ്റർ എടുത്തത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

More
More
Web Desk 9 hours ago
Keralam

കുറ്റസമ്മതം നടത്തിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലം; ഷാരോണ്‍ കൊലപാതകക്കേസ് പ്രതി ഗ്രീഷ്മ മൊഴിമാറ്റി

More
More
Web Desk 9 hours ago
Keralam

പ്ലസ് ടു വിദ്യാര്‍ത്ഥിനി എം ബി ബി എസ് ക്ലാസില്‍; ആരും തിരിച്ചറിഞ്ഞില്ല

More
More
Web Desk 10 hours ago
Keralam

പ്രതിഫലം നല്‍കിയിരുന്നു; ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍

More
More
Web Desk 11 hours ago
Keralam

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം

More
More
Web Desk 12 hours ago
Keralam

ഭരണസംവിധാനം മുഴുവന്‍ ഉപയോഗിച്ചിട്ടും ഹിമാചല്‍ ബിജെപിയെ തൂത്തെറിഞ്ഞു -സിപിഎം

More
More