'കായല്‍ ചെമ്മീന്‍'- ഈ വിഭവം കേരളത്തില്‍ കിട്ടില്ല

ചെമ്മീന്‍ ഇഷ്ടമല്ലാത്തവര്‍ ഉണ്ടാവില്ല. ചെമ്മീന്‍ ഫ്രൈ ആണെങ്കില്‍ പറയുകയും വേണ്ട. മസാലപ്പൊടികള്‍ ചേര്‍ത്ത് എണ്ണയില്‍ ചെമ്മീന്‍ ഫ്രൈ ചെയ്ത് എടുത്താലോ? വായില്‍ കപ്പലോടാന്‍ തുടങ്ങിയല്ലേ?  ഇവിടെ, ഗള്‍ഫ് നാടുകളില്‍ 'കായല്‍ ചെമ്മീന്‍' എന്ന പേരില്‍ ഒരു വിഭവമുണ്ട്. 'പൊളി' സാധനമാണ്. വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച്, ഇഞ്ചിയും പച്ചമുളകുമൊക്കെയിട്ട് മൂപ്പിച്ച് അതിലേക്ക് ചെമ്മീനിട്ട് ഒരൊന്നന്നര ഫ്രൈ ചെയ്യലുണ്ട്. ന്‍റെ സാറേ... ഒരു രക്ഷയുമില്ല... നിര്‍ബന്ധമായും ഒരിക്കലെങ്കിലും നിങ്ങള്‍ വീട്ടില്‍ ട്രൈ ചെയ്തു നോക്കൂ... എന്നിട്ട് അഭിപ്രായം പറയാനും മറക്കരുത്. 

ചേരുവകള്‍

വെളിച്ചെണ്ണ - 3 tsp 

കടുക് - 1 tsp 

വറ്റൽമുളക് - 3 എണ്ണം

ഇഞ്ചി (ചെറുത്) - 1 എണ്ണം 

പച്ചമുളക് - 3 എണ്ണം 

കറിവേപ്പില 

ചെറിയുള്ളി - 200 ഗ്രാം

ഉപ്പ് (ആവശ്യത്തിന്) 

മല്ലി പൊടി - 2 tsp 

മഞ്ഞൾ പൊടി - 1 tsp 

ചെറുനാരങ്ങ - 1 

തേങ്ങാകൊത്ത് - പാകത്തിന്

തയ്യാറാക്കുന്ന വിധം 

കടുക്, വറ്റൽമുളക്, തേങ്ങാകൊത്ത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ ഇട്ട്‌ മൂപ്പിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ചേര്‍ത്ത് വയറ്റി ബ്രൗൺ കളർ ആവുമ്പോൾ അതിലേക്ക് മല്ലിപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ഇട്ട്‌ ഒന്ന് വഴറ്റിയ ശേഷം ചെമ്മീൻ  ഇട്ട് ലോ ഫ്‌ളൈയ്മിൽ ഗ്രില്‍ ചെയ്യുക. ചെമ്മീൻ കുക്ക് ആയാല്‍ കുറച്ചു നാരങ്ങ നീരുകൂടെ ചേര്‍ത്ത് മാറ്റിവെക്കാം. ചെമ്മീനിന്റെ നീരും ചെറിയ ഉള്ളിയുടെ മാസ്മരികമായ ഗന്ധവുമാണ് ഈ വിഭവത്തിന്‍റെ ഹൈലൈറ്റ്. കടുക് പൊട്ടിക്കുന്നതുമുതല്‍ തീ നിയന്ത്രണാതീതമാകാതെ നോക്കണം. പിന്നെ, അല്‍പ്പം സപൈസിയൊക്കെ ഇഷ്ടമുള്ള കൂട്ടത്തിലാണെങ്കില്‍ കുറച്ച് കുരുമുളകു പൊടികൂടെ ചേര്‍ത്തോളൂ... മോശമാകില്ല.

Contact the author

Recent Posts

Web Desk 3 months ago
Food Post

ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

More
More
Web Desk 2 years ago
Food Post

എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

More
More
Web Desk 2 years ago
Food Post

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

More
More
Web Desk 2 years ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More