തിരുവനന്തപുരം: ഇന്ന് രണ്ടുപേര്‍ക്ക് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ രോഗ വിമുക്തിനേടി. വിദേശത്തു നിന്നെത്തിയവരില്‍ രണ്ടു പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്ന് രോഗം സ്ഥിരീകരിച്ചയാളാണ് ഇന്ന് രോഗവിമുക്തി നേടിയത്.
ഈ മാസം 7-ന് ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ഒരാള്‍. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ടാമത്തെയാള്‍ അബുദാബി - കൊച്ചി വിമാനത്തിലാണ് എത്തിയത്. ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ച 505 പേരില്‍ നിലവില്‍ 17 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 23,596 പേര് നിരീക്ഷണത്തില്‍ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.