കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

കോഴിക്കോട്: സിപിഎം ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതിക്ക് സത്യനാഥനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൃത്യത്തില്‍ അഭിലാഷിന് മാത്രമാണ് പങ്കുളളതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. സത്യനാഥന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വൈകുന്നേരത്തോടെ സംസ്‌കാരമുണ്ടാകുമെന്നാണ് വിവരം. കൊലപാതകത്തില്‍ അനുശോചിച്ച് കൊയിലാണ്ടിയില്‍ സിപിഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. 

ഇന്നലെ രാത്രി പത്തുമണിക്കാണ് സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്‍ കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ അഭിലാഷ് മഴു കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴുത്തിലും മുതുകിലും ആഴത്തില്‍ വെട്ടേറ്റു. നാലിലേറെ തവണ വെട്ടേറ്റിട്ടുണ്ട്. സത്യനാഥനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഭിലാഷിന്റെയും സത്യനാഥന്റെയും വീടുകള്‍ അടുത്തടുത്താണ്. അഭിലാഷ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നതിനെ സത്യനാഥന്‍ പലവട്ടം ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. രണ്ടുവര്‍ഷം മുന്‍പ് അഭിലാഷ് സത്യനാഥന്റെ വീട് ആക്രമിച്ചതായും വിവരമുണ്ട്. 2015-ല്‍ അഭിലാഷിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 16 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 18 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More