മന്ത്രിയല്ല, രാജാവാണ് കുഴിമന്തി; കുഴിയില്‍ വീഴാതെ അനായാസമായി വീട്ടില്‍ ഉണ്ടാക്കാം

ബിരിയാണികള്‍ മലബാറിന്റെ മാന്ത്രിക രുചിയായി വിലസുന്ന സമയത്ത് രാജകീയമായി രംഗപ്രവേശം ചെയ്ത താരമാണ് കുഴിമന്തി. രുചിയില്‍ മാത്രമല്ല, കെട്ടിലും മട്ടിലും രാജകീയ പരിവേഷത്തോടെ അവതരിച്ച മന്തിയേയും ഇരു കയ്യും നീട്ടി സ്വീകരിച്ചു മലബാറുകാര്‍. വളരെപ്പെട്ടെന്നുതന്നെ മന്തിയുടെ വീര ചരിതങ്ങള്‍ മലയാളക്കരയാകെ അലയടിച്ചു. ഇന്ന് കേരളത്തിന്‍റെ ഏതൊരു മുക്കിലും മൂലയിലും സുലഭമായി ലഭിയ്ക്കുന്ന ഒരു വിഭവമായി അതു മാറുകയും ചെയ്തു.

കുഴിയിൽനിന്നു വന്നതുകൊണ്ട‌ാണ് മന്തി, കുഴിമന്തിയാകുന്നത്. ഒന്നരമീറ്ററോളം ആഴമുള്ള, ഇഷ്ടികകൊണ്ടു കെട്ടിയ വ‍ൃത്താകാര  കുഴിയടുപ്പുകളിൽ നിന്നാണ് മന്തികൾ പിറവിയെടുക്കുന്നത്. എന്നാല്‍ അതൊന്നുമില്ലാതെതന്നെ നമുക്ക് വീട്ടില്‍ അനായാസമായി മന്തിയുണ്ടാക്കാം. കുഴിയില്‍ വെച്ച് അടച്ച് ഗ്രില്‍ ചെയ്ത് എടുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വാല്ലാത്ത ഗന്ധമുണ്ടല്ലോ... അത് ലഭിയ്ക്കില്ലെന്നു മാത്രം. പക്ഷെ, രുചിയൊട്ടും കുറയില്ലെന്ന് തീര്‍ച്ച.

ചേരുവകൾ:

ചിക്കൻ – ഒരു കിലോ (വലിയ കഷണങ്ങളാക്കിയത്)

സൺഫ്‌ളർ ഓയിൽ – ഒരു കപ്പ്

മാഗി ചിക്കൻ സ്റ്റോക്ക് – അഞ്ച് ക്യൂബ്

ചെറിയ ജീരകം – ഒരു ടേബിൾ സ്പൂൺ

കുരുമുളക് – രണ്ടര ടേബിൾ സ്പൂൺ

കരയാമ്പൂ – ആവശ്യത്തിന്

ഏലക്ക – നാല് എണ്ണം

ഫുഡ് കളർ – ചുവപ്പ്, മഞ്ഞ പാകത്തിന്

പച്ചമുളക് – ആറ് എണ്ണം

ഉപ്പ് – പാകത്തിന്

ബസ്മതി റൈസ്, മന്തി റൈസ് – അഞ്ച് കപ്പ് 

തയ്യാറാക്കുന്ന വിധം:

ബസ്മതി അരി അല്ലെങ്കില്‍ മന്തി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം.

വലിയ കഷ്ണങ്ങളാക്കിയ ചിക്കൻ ഫോർക്കോ കത്തിയോ ഉപയോഗിച്ച് വരയുക.

ശേഷം ചിക്കനിലുള്ള വെള്ളം നന്നായി തുടച്ചു നീക്കുക. എന്നിട്ട് മാഗി ചിക്കൻ സ്റ്റോക്ക്, ജീരകം, കുരുമുളക്, കരയാമ്പൂ, ഏലക്ക, ഫുഡ് കളർ, സൺഫ്‌ളവർ ഓയിൽ എന്നിവ ചേർന്ന് നന്നായി മിക്‌സ് ചെയ്യുക. ഒരു പത്ത് മിനിട്ട് വെയ്ക്കുക.

ഒരു പാത്രത്തിൽ ഉപ്പ് ഇട്ട് വെള്ളം തിളയ്ക്കാൻ വയ്ക്കുക. ഇതിലേക്ക് അരിയിട്ട് പാകത്തിന് വേവിക്കുക (പത്ത് മിനിട്ട്, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരില്ല). അരി നന്നായി വെന്ത ശേഷം പാത്രത്തിലെ വെള്ളം ഊറ്റി കളഞ്ഞ് പാത്രം അടച്ചു വെയ്ക്കുക. ശേഷം ചേരുവകൾ ചേർത്ത് ചിക്കൻ ഹൈ ഫ്‌ളൈയ്മിൽ അഞ്ച് മിനിട്ട് വേവിക്കുക.

ഇടയ്ക്ക് ചിക്കൻ തിരിച്ച് ഇട്ടു കൊടുക്കാൻ മറക്കരുത്. ഓയിൽ അധികമെങ്കിൽ അത് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം ലോ ഫ്‌ളൈമിൽ ഇതിലേക്ക് ചോറ് ഇടുക. മാറ്റി വെച്ച ഓയിൽ ആവശ്യമെങ്കിൽ ചോറിൽ അല്പം ചേര്‍ക്കാം. ചോറിന് മുകളിൽ പച്ചമുളക് നീളത്തിൽ കീറിയത് വെയ്ക്കുക. ശേഷം ലോ ഫ്‌ളൈമിൽ ഒരുമണിക്കൂർ വേവിക്കുക. രാജകീയ മന്തി റെഡി!.

ട്രൈ ചെയ്തു നോക്കൂ. സംശയമുണ്ടെങ്കില്‍ താഴെ കമന്റ് ചെയ്യുകയോ, ഇ-മെയില്‍ അയക്കുകയോ ചെയ്യാം.

Contact the author

Recent Posts

Web Desk 3 months ago
Food Post

ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

More
More
Web Desk 2 years ago
Food Post

എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

More
More
Web Desk 2 years ago
Food Post

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

More
More
Web Desk 2 years ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More