ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട മിനിബസ് അപകടത്തിൽപ്പെട്ടു. ബസ് ലോറിയിലിടച്ചാണ് അപകടംമുണ്ടായത്. തമിഴ്നാട്ടിലെ കരൂർ ഹൈവേയിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 3 പേരുടെ നിലഗുരതരമാണ്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ബസിൽ 24 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും നഴ്സിംഗ് വിദ്യാർത്ഥികളാണ്. ഐ ടി സ്ഥാപനങ്ങളിലെ ഏതാനും ജോലിക്കാരും ഉണ്ട്. കോട്ടയം ഇടുക്കി ജില്ലക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇടറോഡിൽ നിന്ന് ലോറി റോഡിലേക്ക് കയറിവന്നതിനെ തുടർന്നാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ, സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്ന് കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവർക്ക് കിട്ടിയിരുന്നു.
കേരളത്തിലേക്കുള്ള ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 3 പേർക്ക് ഗുരുതര പരുക്ക്
