മദ്യശാല തുറപ്പ്: സര്‍ക്കാരിനെ എതിര്‍ത്ത് സ്റ്റാലിനൊപ്പം രജനിയും കമലും

ചെന്നൈ: സംസ്ഥാനത്ത് മദ്യ വിപണന കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതിയാവശ്യപ്പെട്ട് തമിഴ്‌നാട്‌ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടന്‍ രജനീകാന്ത് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ''അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെന്നു കരുതുന്നുണ്ടെങ്കില്‍ ഈ നീ ക്കത്തില്‍ നിന്ന് പിന്മാറണം അല്ലെങ്കില്‍ ആ ആഗ്രഹം മറക്കണം''- രജനീകാന്ത്  പറഞ്ഞു. വരുമാനമുണ്ടാക്കാന്‍ ദയവു ചെയ്ത് മറ്റു വഴികള്‍ അന്വേഷിക്കൂവെന്നും നടന്‍ തന്റെ ട്വിറ്റര്‍ എക്കൌണ്ടിലൂടെ സര്‍ക്കാരിനെ ഉപദേശിക്കുന്നു.

സാമൂഹ്യഅകലം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ കഴിയാതിരുന്നതിന്റെ പേരില്‍ മദ്രാസ് ഹൈക്കോടതിയാണ് മദ്യ വിപണന ശാലകളുടെ പ്രവര്‍ത്തനം തടഞ്ഞത്. ലോക്ക് ഡൌണ്‍ കഴിയുന്നത് വരെ തുറക്കരുതെന്നാണ് കോടതി ഉത്തരവ്. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം ഡോര്‍ ഡലിവറിയും ഓണ്‍ലൈന്‍ വില്പനയും നിയമപരമായി നില്‍ക്കില്ലെന്നാണ്  സര്‍ക്കാര്‍ വാദം.

സര്‍ക്കാര്‍ നിലപാടിനെതിരെ ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ആണ് ആദ്യം രംഗത്ത് വന്നത്. തൊട്ടുപിറകെ കമല്‍ഹാസനും  ഇപ്പോള്‍ രജനിയും എത്തിയതോടെ ഇക്കാര്യത്തില്‍ സ്റ്റാലിന് പിന്തുണയേറിയിരിക്കുകയാണ് 

Contact the author

Web Desk

Recent Posts

Web Desk 3 months ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 4 months ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 6 months ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 6 months ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 6 months ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 6 months ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More