കൊവിഡ് നടുവൊടിച്ചു; പാപ്പരായി പ്രഖ്യാപിക്കണമെന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ വിമാന കമ്പനി

പാപ്പരായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൊളംബിയയുടെ ദേശീയ വിമാനക്കമ്പനിയായ ഏവിയാൻ‌ക യുഎസ് കോടതിയിൽ അപേക്ഷ നൽകി. ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ വലിയ വിമാനമാണ് ഏവിയാൻ‌ക. എന്നാൽ കൊറോണ വൈറസ് കാരണം മാർച്ച് മുതൽ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വരുമാനത്തിന്റെ 80 ശതമാനത്തിലധികം ഇല്ലാതായതായും, ഉയർന്ന തോതിലുള്ള 'നിശ്ചിത ചെലവുകളുമായി' മല്ലിടുകയാണെന്നും അവര്‍ പറയുന്നു. 

ന്യൂയോർക്കിലെ കോടതിയിൽ പാപ്പരത്വ സംരക്ഷണത്തിനായി അപേക്ഷ നൽകിയ വിവരം ഏവിയാൻ‌ക തന്നെയാണ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. 'വര്‍ഷങ്ങളായി പ്രവർത്തിക്കുന്ന മികച്ചതും കാര്യക്ഷമവുമായ ഒരു എയർലൈൻ ആയി ഉയർന്നുവരുന്നത് ഉറപ്പാക്കുന്നതിന് ഈ നീക്കം ആവശ്യമാണെന്ന്' ചീഫ് എക്സിക്യൂട്ടീവ് അങ്കോ വാൻ ഡെർ വെർഫ് പറഞ്ഞു. 

കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് മാർച്ചിൽ രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചതിനുശേഷം 140 ലധികം വിമാനങ്ങളാണ് അവര്‍ നിറുത്തിയിടുന്നത്. 20,000 ജീവനക്കാരിൽ ഭൂരിഭാഗവും ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ചു. കെ‌എൽ‌എം കഴിഞ്ഞാല്‍‌ ഏറ്റവും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ എയർലൈനാണ് ഏവിയാൻ‌ക.

Contact the author

International Desk

Recent Posts

International

ഖലിസ്ഥാന്‍ നേതാവിനെ കൊന്നത് ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

More
More
International

'കരയരുത്, 2025-ല്‍ വീണ്ടും കാണാം'; സൈനിക സേവനത്തിന് പോകുംമുന്‍പ് ബിടിഎസ് ഗായകന്‍ സുഗയുടെ ലൈവ്

More
More
International

അമേരിക്കന്‍ XL ബുളളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

More
More
International

കിം-പുടിൻ ചര്‍ച്ച തുടങ്ങി - യു എസിന് ചങ്കിടിപ്പ്

More
More
International

മൊറോക്കോ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് സ്വന്തം ഹോട്ടലില്‍ അഭയമൊരുക്കി റൊണാള്‍ഡോ

More
More
International

മൊറോക്കോയില്‍ ഭൂചലനം; 296 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്‌

More
More