ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

ന്യൂയോര്‍ക്ക്: ഫലസ്തീന് രാഷ്ട്ര പദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം. ഇതോടെ ഫലസ്തീന് കൂടുതല്‍ അവകാശങ്ങളും പദവികളും കൈവരും. വോട്ടെടുപ്പില്‍ 143 രാജ്യങ്ങള്‍ ഫലസ്തീന് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ 9 രാജ്യങ്ങള്‍ എതിര്‍ത്തു. 25 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

യുഎഇയാണ് ഫലസ്തീന് രാഷ്ട്ര പദവി നല്‍കുന്ന പ്രമേയം തയ്യാറാക്കിയത്. ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന് പൂര്‍ണ്ണ അംഗത്വം ലഭിക്കുന്നതിനുളള ആദ്യ ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്. പ്രമേയം പാസായതോടെ ഫലസ്തീന് പുതിയ നയതന്ത്ര ആനുകൂല്യങ്ങള്‍ ലഭിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അക്ഷരമാല ക്രമത്തില്‍ അംഗരാജ്യങ്ങള്‍ക്കൊപ്പം ഇരിക്കാനും പൊതുസഭയില്‍ ഏത് വിഷയങ്ങളിലും നടക്കുന്ന ചര്‍ച്ചകളിലും യോഗങ്ങളിലും പങ്കെടുക്കാനും സംസാരിക്കാനുമാകും. നിര്‍ദേശങ്ങളും ഭേദഗതികളും സമര്‍പ്പിക്കാം. പൊതുസഭയും മറ്റ് യുഎന്‍ സംഘടനകളും സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സുകളിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലും പങ്കെടുക്കാം.നിലവില്‍ ഫലസ്തീന്‍ യുഎന്നിന്റെ നിരീക്ഷക രാഷ്ട്രമാണ്. 

Contact the author

International Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More