പ്ലസ്‌ വണ്‍ പ്രവേശനം: ജംബോ ബാച്ചുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പ്ലസ്‌ വണ്‍ സീറ്റ്‌ ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ സീറ്റ്‌ വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും 30 ശതമാനം സീറ്റ്‌ വര്‍ധിപ്പിച്ച് 'ജംബോ ബാച്ച്' തുടങ്ങാനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒരു വര്‍ഷത്തേക്കാണ് ഇത്തരം ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 

കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് സീറ്റ്‌ കൂട്ടുന്നത്. ഈ ജില്ലകളില്‍ ഒരു ക്ലാസ്സില്‍ 65 കുട്ടികള്‍ക്ക് വരെ പ്രവേശനം നല്‍കും. അതായത്, സര്‍ക്കാര്‍ സ്കൂളുകളിലെ ബാച്ചുകളില്‍ 30 ശതമാനം സീറ്റും (15 സീറ്റ്‌) എയ്​​ഡ​ഡ് സ്കൂളുകളിലെ ബാച്ചുകളില്‍ 20 ശതമാനം സീറ്റും (10 സീറ്റ്‌) വര്‍ധിപ്പിക്കും. വാസ്തവത്തില്‍ 50 കുട്ടികള്‍ പഠിക്കേണ്ട ബാച്ചുകളിലാണ് 60 പേരും (എയ്​​ഡ​ഡ് സ്കൂളില്‍) , 65 പേരും (സര്‍ക്കാര്‍ സ്കൂളില്‍) പഠിക്കേണ്ടത്. ഇത് കൂടാതെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലെ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സീറ്റ്‌ നല്‍കുന്നതോടെ 70 കുട്ടികള്‍ വരെ ഒരു ബാച്ചിലുണ്ടാകും. 

ഈ അശാസ്ത്രീയമായ സീറ്റ്‌ വര്‍ധന വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ബാധിക്കും. സീറ്റ്‌ വര്‍ധിപ്പിക്കുമ്പോള്‍ ലാബുള്ള വിഷയങ്ങള്‍ക്ക് തിരിച്ചടിയാകും. അടിസ്ഥാന വികസനമില്ലാതെ സീറ്റ്‌ കൂട്ടുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കും. ദേ​ശീ​യ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലും സെന്‍ട്രല്‍ യൂനിവേഴ്സിറ്റികളിലും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിളങ്ങാനാകാത്തത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം സീറ്റ്‌ വര്‍ധനവുമാണ്. 

മാര്‍ജിന്‍ ബാച്ചിനു പകരം സ്ഥിരം ബാച്ച് അനുവദിച്ചാല്‍ ലാബ് സൗകര്യങ്ങള്‍, അധ്യാപികരുടെ നിയമനം തുടങ്ങി അനവധി ചിലവ് വരുന്ന കാര്യങ്ങളുണ്ട്. കടുത്ത സമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാറിന് സീറ്റ്‌ വര്‍ധനയല്ലാതെ പുതിയ ബാച്ച് അനുവദിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല.

Contact the author

Web Desk

Recent Posts

National Desk 1 year ago
Education

1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

More
More
Web Desk 1 year ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
Web Desk 1 year ago
Education

കഴിഞ്ഞ 10 വർഷത്തിനിടെ കൊമേഴ്‌സ് പഠിച്ചത് വെറും 14% വിദ്യാർത്ഥികൾ - പഠനം

More
More
National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 2 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More