ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

മാലി: ഇന്ത്യ നല്‍കിയ യുദ്ധ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുളള പൈലറ്റുമാര്‍ തങ്ങളുടെ സേനയിലില്ലെന്ന് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാന്‍ മൗമൂണ്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹെലികോപ്റ്റര്‍ പറത്താന്‍ ഏതാനും സൈനികര്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചിരുന്നെങ്കിലും അത് പൂര്‍ത്തിയാക്കാനായില്ലെന്നും നിലവില്‍ ഇന്ത്യ നല്‍കിയ എയര്‍ക്രാഫ്റ്റുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ലൈസന്‍സുളള ആരും മാലിദ്വീപ് സൈന്യത്തിലില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 76 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ മാലിദ്വീപ് വിട്ടതിനു പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. 

ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധമന്ത്രി ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യന്‍ സൈന്യം നല്‍കിയ മൂന്ന് വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവര്‍ മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ ഇല്ല. വിവിധ കാരണങ്ങളാല്‍ നമ്മുടെ സൈനികരുടെ പരിശീലനം പൂര്‍ത്തിയാക്കാനായില്ല. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയറുമാണുളളത്. ഇവ പറത്താന്‍ ലൈസന്‍സുളളവരോ പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവരോ ഇപ്പോള്‍ നമ്മുടെ സേനയിലില്ല'- എന്നാണ് ഗസ്സാന്‍ മൗമൂണ്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

ഇക്കഴിഞ്ഞ വെളളിയാഴ്ച്ചയാണ് മാലിദ്വീപില്‍ നിന്നും അവസാനത്തെ ഇന്ത്യന്‍ സൈനികനും രാജ്യത്തേക്ക് തിരികെയെത്തിയത്. മാലിദ്വീപ്  പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടതു പ്രകാരമാണ് ഇന്ത്യ സൈനികരെ ദ്വീപില്‍ നിന്നും പിന്‍വലിച്ചത്. കഴിഞ്ഞ നവംബറില്‍ അധികാരമേറ്റ മുയിസു ചൈന അനുകൂല നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് മാലിദ്വീപ്- ഇന്ത്യാ ബന്ധത്തില്‍ വിളളല്‍ വീണത്. ഇന്ത്യന്‍ സൈന്യത്തെ ദ്വീപില്‍ വിന്യസിക്കുന്നത് പരമാധികാരത്തിലുളള കടന്നുകയറ്റമാണ് എന്നാണ് മുയിസു പറഞ്ഞത്.

Contact the author

International Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More