ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ജെറുസലേം: ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുഎന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി സ്റ്റാഫ് അംഗമായ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച വാഹനത്തിനുനേരെ റഫയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടയാളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുന്‍ ഇന്ത്യന്‍ സൈനികനാണ് കൊല്ലപ്പെട്ടതെന്ന് പിടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

തെക്കന്‍ ഗാസയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യുഎന്‍ സംഘത്തിനുനേരെ  ഇസ്രായേല്‍ ആക്രമണമുണ്ടായത്. ഐക്യരാഷ്ട്രസഭയുടേത് എന്നടയാളപ്പെടുത്തിയ വാഹനത്തില്‍ സഞ്ചരിച്ചിട്ടും ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ദു:ഖം രേഖപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക   

അതേസമയം, ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35,000 കടന്നു. റഫയ്ക്ക് പുറമേ ജബലിയ അഭയാര്‍ത്ഥി ക്യാംപിലും ഇസ്രായേല്‍ ടാങ്കുകള്‍ കടന്നുകയറി. റഫയുടെ തെക്കന്‍  മേഖലയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ കുട്ടികളടക്കം 27 പേര്‍ കൊല്ലപ്പെട്ടു. മൂന്നുലക്ഷം ഫലസ്തീനികള്‍ ഇതിനകം റഫയില്‍ നിന്ന് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

Contact the author

International Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More